PSC Question Search

Wednesday, January 2, 2013

സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പരീക്ഷ ശനിയാഴ്ച


Mathrubhumi Report


സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പരീക്ഷ ശനിയാഴ്ച 

ബിരുദധാരികള്‍ കാത്തിരുന്ന സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയോടെയാണ് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ പുതുവത്സരത്തിന് തുടക്കം. സെക്രട്ടേറിയറ്റ്, പി.എസ്.സി, ലോക്കല്‍ ഫണ്ട് ഓഡിറ്റ്, വിജിലന്‍സ് ട്രൈബ്യൂണല്‍ എന്നിവയിലേക്കുള്ള അസിസ്റ്റന്റുമാരെ നിയമിക്കാനുള്ള പരീക്ഷ ജനവരി അഞ്ച് ശനിയാഴ്ച നടക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി പരീക്ഷാകേന്ദ്രങ്ങള്‍ സജ്ജമായിക്കഴിഞ്ഞു.

ഉച്ചയ്ക്ക് രണ്ടു മുതല്‍ 3.15 വരെയാണ് പരീക്ഷ. ഒന്നേകാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒ.എം.ആര്‍-ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷയാണിത്. നാലു ലക്ഷത്തോളം പേരാണ് പരീക്ഷയെഴുതുന്നത്. കറുപ്പ്/ നീല മഷിയുള്ള ബോള്‍പെന്‍ ഉപയോഗിച്ചുമാത്രമേ ഉത്തരങ്ങള്‍ രേഖപ്പെടുത്താന്‍ പാടുള്ളൂ. ടെന്‍ഷന്‍ പടിക്കുപുറത്തുനിര്‍ത്തി ആത്മവിശ്വാസത്തോടെ വേണം പരീക്ഷയെഴുതാന്‍. നിശ്ചിതസമയത്തിനുള്ളില്‍ മുഴുവന്‍ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുകയെന്നത് അല്പം ബുദ്ധിമുട്ടാണ്. എളുപ്പമുള്ള ചോദ്യങ്ങള്‍ക്ക് ആദ്യം ഉത്തരം നല്‍കി രണ്ടാമതൊരു വട്ടം ആലോചിക്കേണ്ട ചോദ്യങ്ങള്‍ക്ക് പിന്നീട് സമയമനുവദിക്കുന്ന രീതിപിന്തുടരുകയാവും അഭികാമ്യം. തെറ്റായ ഉത്തരങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്കുണ്ട്. തീരുമാനമെടുക്കാനുള്ള നിങ്ങളുടെ ശേഷിയെയാണ് ഇത് പരീക്ഷിക്കുന്നത്. കറക്കിക്കുത്ത് ഒഴിവാക്കുക. ഒന്നില്‍ കൂടുതല്‍ ഉത്തരങ്ങള്‍ നല്‍കുന്നതും ആദ്യം നല്‍കിയ ഉത്തരം തിരുത്തുന്നതുമൊക്കെ നെഗറ്റീവ് മാര്‍ക്കിന് ഇടയാക്കും.

No comments:

Post a Comment