PSC Question Search

Saturday, March 2, 2013

എന്‍ജിനീയറിങ് അസിസ്റ്റന്റ്, ടെക്‌നീഷ്യന്‍ തസ്തികകളിലേക്ക് പ്രസാര്‍ഭാരതി കോര്‍പ്പറേഷന്‍ അപേക്ഷ ക്ഷണിച്ചു.



എന്‍ജിനീയറിങ് അസിസ്റ്റന്റ്, ടെക്‌നീഷ്യന്‍ തസ്തികകളിലേക്ക് പ്രസാര്‍ഭാരതി കോര്‍പ്പറേഷന്‍ അപേക്ഷ ക്ഷണിച്ചു. രണ്ടു തസ്തികകളിലുമായി ആകെ 1630 ഒഴിവുകളുണ്ട്. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷനാണ് നിയമനച്ചുമതല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദൂരദര്‍ശന്‍, ആകാശവാണി സ്റ്റുഡിയോകളിലും ഓഫീസുകളിലുമായിരിക്കും നിയമനം. കേരളമുള്‍പ്പെടുന്ന ദക്ഷിണമേഖലയില്‍ 216 എന്‍ജിനീയറിങ് ഒഴിവുകളും 57 ടെക്‌നീഷ്യന്‍ ഒഴിവുകളുമുണ്ട്.

എന്‍ജിനീയറിങ് അസിസ്റ്റന്റ് യോഗ്യത: റേഡിയോ/ ടെലികമ്മ്യൂണിക്കേഷന്‍/ ഇലക്ട്രിക്കല്‍/ ഇലക്‌ട്രോണിക്‌സ്/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ബ്രാഞ്ചുകളില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമയും സമാനമേഖലയില്‍ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഫിസിക്‌സില്‍ ബിരുദവും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കില്‍ ടെലികമ്യൂണിക്കേഷന്‍/ ഇലക്ട്രിക്കല്‍/ ഇലക്‌ട്രോണിക്‌സ്/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം. വയര്‍ലെസ് റേഡിയോ എന്‍ജിനീയറിങ്ങിലെ പരിജ്ഞാനം അഭിലഷണീയം.

ടെക്‌നീഷ്യന്‍ യോഗ്യത: പ്ലസ്ടു. ഇലക്‌ട്രോണിക്‌സ്/ ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങില്‍ രണ്ടുവര്‍ഷത്തെ ഡിപ്ലോമ.
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: മാര്‍ച്ച് 20.


For more information visit the following link

http://malayalampscquestions.blogspot.in/

No comments:

Post a Comment