PSC Question Search

Thursday, May 9, 2013

An Exclusive Interview with Haritha . First Rank Holder ( ICS )

ഇന്ത്യന്‍ ഭരണകൂടവും ജനാധിപത്യവും പരസ്പരം എതിര്‍ദിശയില്‍ സഞ്ചരിക്കുകയാണോ? ഇന്ത്യ ഇപ്പോള്‍ ഒരു പ്രതിസന്ധി ഘട്ടത്തിലാണോ? സമീപകാലവിവാദങ്ങളുടെയും യാഥാര്‍ഥ്യങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നു ചോദ്യം. 

ഒറ്റനോട്ടത്തില്‍ ഏതൊരാള്‍ക്കും 'അതെ'യെന്ന് ഉത്തരം പറയാന്‍ തോന്നാവുന്ന ചോദ്യങ്ങള്‍. എന്നാല്‍, ഒരു മലയാളിപ്പെണ്‍കുട്ടിയുടെ മറുപടി തിരിച്ചായിരുന്നു. 'നൂറുകോടിയിലേറെ വരുന്ന ജനതയെ ജനാധിപത്യത്തിന്റെ ഒരു കുടക്കീഴില്‍ അണിനിരത്തുമ്പോള്‍ സ്വാഭാവികമായും പ്രശ്‌നങ്ങളും വെല്ലുവിളികളുമുണ്ടാവും. ഇതിനെ പ്രതിസന്ധിയെന്ന് പറയാനാവില്ല. പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഇന്ത്യയുടെ അഖണ്ഡത തകര്‍ന്നിട്ടില്ല. അതുകൊണ്ടുതന്നെ ഭരണവും ജനാധിപത്യവും എതിര്‍ദിശയില്‍ സഞ്ചരിക്കുന്നുവെന്ന് വിലയിരുത്താനാവില്ല.' - ഇതായിരുന്നു ഉത്തരം. 

ടി.എന്‍. ശേഷന്‍, കൃഷ്ണമൂര്‍ത്തി, രാജു നാരായണസ്വാമി എന്നിവര്‍ക്കുശേഷം സിവില്‍ സര്‍വീസില്‍ ഒന്നാമതെത്തിയ മലയാളി.


Courtesy : Mathrubhumi .

No comments:

Post a Comment