PSC Question Search

Thursday, June 20, 2013

പാരാമെഡിക്കല്‍ വിഭാഗത്തില്‍ സ്റ്റാഫ് നഴ്‌സ്, ഫാര്‍മസിസ്റ്റ്, റേഡിയോഗ്രാഫര്‍ ...ഒഴിവുകൾ

Government of India - Ministry of Home Affairs - Sashastra Seema Bal
RECRUITMENT NOTICE: PARA MEDICAL CADRE-2013
Applications are invited from Indian citizens (Male & Female) for filling up the following 
vacancies of Group-B & C Non-Gazetted (Combatised), Para Medical Staff in Sashastra Seema Bal. They will be governed under SSB Act and Rules applicable to other members of the Force and other Rules applicable from time to time. On appointment they shall be entitled for the pension benefits as per the “New Restructured Defined Contributory Pension Scheme” applicable for the new entrants to the Central Government Services w.e.f. 01-01-2004. The last date of receipt of application is 31-07-2013. However theclosing date for receipt of applications (by post) for the candidates from North-Eastern States, Sikkim, Pangi Sub-Division of Chamba, Lahaul & Spiti and Kinnaur Districts of Himachal Pradesh, Ladakh Division, Kashmir of J&K State


പാരാമെഡിക്കല്‍ വിഭാഗത്തില്‍ സ്റ്റാഫ് നഴ്‌സ്, ഫാര്‍മസിസ്റ്റ്, റേഡിയോഗ്രാഫര്‍,ഓപ്പറേഷന്‍ തിയേറ്റര്‍ ടെക്‌നീഷ്യന്‍, ഡെന്റല്‍ ടെക്‌നീഷ്യന്‍,ലാബ് അസിസറ്റന്റ്, സ്റ്റ്യുവാര്‍ഡ്, ആയ എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്. സബ് ഇന്‍സ്‌പെക്ടര്‍, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍,ഹെഡ്‌കോണ്‍സ്റ്റബിള്‍, കോണ്‍സ്റ്റബിള്‍ ഗ്രേഡിലാണ് നിയമനം. 109 ഒഴിവുകളുണ്ട്. എസ്.ഐ. (സ്റ്റാഫ് നഴ്‌സ്), കോണ്‍സ്റ്റബിള്‍ (ആയ) എന്നീ തസ്തികകളിലേക്ക് സ്ത്രീകള്‍ക്ക് മാത്രമെ അപേക്ഷിക്കാനാവൂ. മറ്റെല്ലാ തസ്തികകളിലേക്കും സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. 

എസ്.ഐ.(സ്റ്റാഫ്‌നഴ്‌സ്): സയന്‍സ് വിഷയത്തില്‍ പ്ലസ്ടു/തത്തുല്യം, ജനറല്‍ നഴ്‌സിങ്ങില്‍ ത്രിവത്സര ഡിപ്ലോമ, നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, 2 വര്‍ഷത്തെ പ്രവൃത്തിപരിചയം. 

എ.എസ്.ഐ(ഫാര്‍മസിസ്റ്റ്): സയന്‍സ് വിഷയത്തില്‍ പ്ലസ്ടു/തത്തുല്യം, ഫാര്‍മസി ഡിഗ്രി/ഡിപ്ലോമ, രജിസ്‌ട്രേഷന്‍ 
എ.എസ്.ഐ(റേഡിയോഗ്രാഫര്‍): സയന്‍സ് വിഷയത്തില്‍ പ്ലസ്ടു/തത്തുല്യം, റേഡിയോ ഡയഗേ്‌നാസിസില്‍ രണ്ടുവര്‍ഷത്തെ ഡിപ്ലോമ, ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം. 

എ.എസ്.ഐ(ഓപ്പറേഷന്‍ തിയേറ്റര്‍ ടെക്‌നീഷ്യന്‍): സയന്‍സ് വിഷയത്തില്‍ പ്ലസ്ടു/തത്തുല്യം, ഓപ്പറേഷന്‍ തിയേറ്റര്‍ ടെക്‌നീഷ്യന്‍ ഡിപ്ലോമ അല്ലെങ്കില്‍ ഓപ്പറേഷന്‍ തിയേറ്റര്‍ അസിസ്റ്റന്റ് കം സെന്‍ട്രല്‍ സ്റ്റെറൈല്‍ സപ്ലൈ അസിസ്റ്റന്റ് ട്രെയിനിങ് കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്, രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം. 

എ.എസ്.ഐ(ഡെന്റല്‍ ടെക്‌നീഷ്യന്‍): സയന്‍സ് വിഷയത്തില്‍ പ്ലസ്ടു/തത്തുല്യം, ഡെന്റല്‍ ഹൈജീനിസ്റ്റ് കോഴ്‌സില്‍ രണ്ടുവര്‍ഷത്തെ ഡിപ്ലോമ, ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം. 

ഹെഡ്‌കോണ്‍സ്റ്റബിള്‍(സ്റ്റ്യുവാര്‍ഡ്): പത്താം ക്ലാസ് ജയം, കാറ്ററിങ് കിച്ചന്‍ മാനേജ്‌മെന്റില്‍ അംഗീകൃത ഡിപ്ലോമ, ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം. 

കോണ്‍സ്റ്റബിള്‍ (ലാബ് അസിസ്റ്റന്റ്): പത്താം ക്ലാസ് ജയം, അംഗീകൃത ലാബ് അസിസ്റ്റന്റ് സര്‍ട്ടിഫിക്കറ്റ്. 

കോണ്‍സ്റ്റബിള്‍ (ആയ): പത്താം ക്ലാസ് ജയം, റെഡ്‌ക്രോസ് സൊസൈറ്റിയില്‍നിന്നുള്ള ഫസ്റ്റ് എയ്ഡ് എക്‌സാം സര്‍ട്ടിഫിക്കറ്റ്, ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം. 

അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാനതീയതി: ജൂലായ് 31. 
വെബ്‌സൈറ്റ്: www.ssb.nic.in


http://www.ssb.nic.in/shared/linkimages/6589.pdf

No comments:

Post a Comment