PSC Question Search

Thursday, September 5, 2013

പി.എസ്.സിയുടെ എല്‍.ഡി.ക്ലാര്‍ക്ക് നിയമനപ്പരീക്ഷയ്ക്ക് ചരിത്രത്തിലാദ്യമായി 15 ലക്ഷത്തിലേറെ അപേക്ഷകര്‍.

പി.എസ്.സിയുടെ എല്‍.ഡി.ക്ലാര്‍ക്ക് നിയമനപ്പരീക്ഷയ്ക്ക് ചരിത്രത്തിലാദ്യമായി 15 ലക്ഷത്തിലേറെ അപേക്ഷകര്‍. 14 ജില്ലകളിലേക്കുമായി മൊത്തം 15,29,921 പേരാണ് അപേക്ഷിച്ചത്. 2010ലെ കഴിഞ്ഞതവണത്തെ വിജ്ഞാപനത്തിന് 13,54,514 പേരായിരുന്നു അപേക്ഷകര്‍. 1,75,407 പേരാണ് ഇത്തവണ കൂടുതലായി അപേക്ഷിച്ചത്. 

ഓരോ ജില്ലയിലേക്കും ലഭിച്ച അപേക്ഷകരുടെ എണ്ണം ചുവടെ ചേര്‍ക്കുന്നു. ബ്രായ്ക്കറ്റില്‍ കഴിഞ്ഞ തവണത്തെ അപേക്ഷകരുടെ എണ്ണമാണ്. 
തിരുവനന്തപുരം- 2,14,892 (1,89,106), കൊല്ലം- 99,766 (1,17,260), പത്തനംതിട്ട- 60,307 (45,659), ആലപ്പുഴ- 94,868 (90,774), കോട്ടയം- 99,680 (79,405), ഇടുക്കി- 53,885 (43,530), എറണാകുളം- 1,64,465 (1,40,436), തൃശൂര്‍- 1,29,115 (1,13,715), പാലക്കാട്- 1,25,120 (1,08,897), മലപ്പുറം- 1,40,770 (1,21,268), കോഴിക്കോട്- 1,43,295 (1,30,835), വയനാട്- 48,179 (36,274), കണ്ണൂര്‍- 1,05,555 (95,828), കാസര്‍കോട്- 50,024 (41,527). ആകെ- 15,29,921 (13,54,514).


കടപ്പാട് : മാതൃഭൂമി 

No comments:

Post a Comment