PSC Question Search

Tuesday, October 15, 2013

ചോര കുടിക്കുന്ന യക്ഷികൾ

 ചിത്രത്തിൽ കാണുന്ന കരിമ്പന നിങ്ങള്ക്ക് വെറും ഒരു പന ആയിരിക്കാം പക്ഷെ അതിന്റെ ഓർമ്മകൾ എന്നെ അലോസരപ്പെടുത്താൻ തുടങ്ങിരിക്കുന്നു . എന്നും ജോലി കഴിഞ്ഞു റെയിൽവേ പ്ലാട്ഫോര്മിലൂടെ വീടിലേക്ക്‌ നടക്കുമ്പോൾ ഞാൻ കാണാറുണ്ടായിരുന്നു ആ കരിമ്പന .. അതിനു ചുറ്റും വട്ടമിട്ടു പറക്കുന്ന മീവലുകൾ . സന്ധ്യക്ക്‌ കൂടണയാൻ പോവുന്ന പാവം പക്ഷികൾ. എന്റെ കുട്ടികാലത്ത് അത് എനിക്ക് യക്ഷി പനയായിരുന്നു , കഥകളില് ഞാൻ വായിച്ച യക്ഷികളുടെ താവളം. രാത്രിയാവുമ്പോൾ യക്ഷികൾ ആളുകളെ ക്ഷണിച്ചു കരിമ്പനയിൽ കയറ്റു മത്രെ . രക്തം ഊറ്റി കുടിക്കുന്ന യക്ഷികൾ ഒരിക്കൽ എന്റെ ഉറക്കം കെടുത്തിയിരുന്നു ... പക്ഷെ കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞു വീടിലേക്ക്‌ മടങ്ങുമ്പോൾ ആണ് ഞാൻ ആ ഹൃദയ ഭേദകമായ കാഴ്ച കണ്ടത് ... പനയും ചുറ്റുമുള്ള മരങ്ങളും ഇന്ത്യൻ റെയിൽവേ യുടെ കോടാലിക്കു ഇരയായിരിക്കുന്നു . ഇലക്ട്രിക്‌ ഗ്രിടുകൾ വരുന്നുട് പോൽ .. ..പാവം മീവൽ പക്ഷികൾ .., അതിന്റെ സന്ധ്യ ക്കുള്ള കരച്ചില് ഇനി ഞാൻ എങ്ങിനെ കേള്ക്കും .. പാവം അവറ്റകൾ എങ്ങോട്ട് പോയിട്ടുണ്ടാകും . , ശരിക്കും നമ്മൾ തന്നെയല്ലേ ചോര കുടിക്കുന്ന യക്ഷികൾ .... !!!


1 comment:

  1. സംശയമില്ല
    മനുഷ്യര്‍ തന്നെ യക്ഷികള്‍
    യക്ഷികളെ തടയുന്ന ദേവകളും ചില മനുഷ്യര്‍ തന്നെ

    ReplyDelete