PSC Question Search

Tuesday, December 10, 2013

Why Facebook important to us ?

സോഷ്യല്‍ മീഡിയ സൗഹൃദത്തിനോ വെറും നേരമ്പോക്കിനോ മാത്രമുള്ളതല്ല. തൊഴില്‍ദാതാക്കളായ വന്‍കിടസ്ഥാപനങ്ങളെല്ലാം ടെക്‌നോളജിയെ ആശ്രയിക്കാന്‍ തുടങ്ങിയതോടെ ഡിജിറ്റല്‍ ലോകം കരിയര്‍ ഗ്രാഫിനെയും വലിയതോതില്‍ സ്വാധീനിക്കുന്നുണ്ട്.

ഹെഡ് ഹോഞ്ചോസ് ഈയിടെ നടത്തിയ ഒരു സര്‍വേ ഇക്കാര്യം വ്യക്തമാക്കുന്നതാണ്. സോഷ്യല്‍ മീഡിയയിലെ പ്രൊഫൈലുകള്‍ കരിയറില്‍ നിര്‍ണായകമായെന്ന് സര്‍വേയില്‍ പങ്കെടുത്ത 89 ശതമാനം പ്രൊഫഷണലുകളും ആണയിടുന്നു. ലിങ്ഡ് ഇന്‍, ഫേസ് ബുക്ക് തുടങ്ങിയവയിലെയും സ്വന്തം ബ്ലോഗിലെയും പ്രൊഫൈലുകള്‍ ഇക്കാര്യത്തില്‍ സഹായകമായതായാണ് വെളിപ്പെടുത്തല്‍. ഉദ്യോഗാര്‍ഥിയുടെ യോഗ്യതകളും ശേഷിയും മികവുമൊക്കെ ഉയര്‍ത്തിക്കാട്ടാന്‍ ഇത്തരം പ്രൊഫൈലുകള്‍ അവസരമൊരുക്കുന്നു. കൂടുതല്‍ തൊഴില്‍ദാതാക്കളില്‍ അവയെത്താന്‍ വഴിതുറക്കുകയും ചെയ്യുന്നു. കരിയറില്‍ പുതിയ സാധ്യതകള്‍ തുറക്കാനും സ്ഥാനക്കയറ്റങ്ങള്‍ ലഭിക്കാനുമൊക്കെ സോഷ്യല്‍ മീഡിയ സഹായിച്ചതായി സര്‍വേയില്‍ പങ്കെടുത്ത വലിയൊരു വിഭാഗം സമ്മതിക്കുന്നുണ്ട്.

Courtesy : Mathrubhumi online.

No comments:

Post a Comment