PSC Question Search

Wednesday, February 19, 2014

Last Grade Fact File : Mathrubhumi

ലാസ്റ്റ്‌ഗ്രേഡ് പരീക്ഷയ്ക്കുള്ള ആധികാരികപുസ്തകം
ആസന്നമായ ലാസ്റ്റ്‌ഗ്രേഡ് പരീക്ഷയെ മുന്‍നിര്‍ത്തി മാതൃഭൂമി അവതരിപ്പിക്കുന്നു, 'ലാസ്റ്റ്‌ഗ്രേഡ് സൂപ്പര്‍ ഫാക്ട് ഫയല്‍' . പി.എസ്.സി.യുടെ കണക്കനുസരിച്ച് 13,10,703 പേരാണ് ലാസ്റ്റ്‌ഗ്രേഡ് പരീക്ഷയ്ക്ക് അപേക്ഷിച്ചിരിക്കുന്നത്. 

പുതുക്കിയ സിലബസ് പ്രകാരം തയ്യാറാക്കിയ ലാസ്റ്റ്‌ഗ്രേഡ് സൂപ്പര്‍ ഫാക്ട്ഫയലില്‍ ഒരു ലക്ഷം പുതിയ വിവരങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇതുകൂടാതെ 'ടോപ്പ് 20' എന്ന പേരില്‍ ചോദ്യം ഉറപ്പുള്ള 20 വിഷയങ്ങള്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ആയാസരഹിതമായി പഠിക്കാവുന്നവിധത്തില്‍ പ്രതിപാദിച്ചിരിക്കുന്നു. പൊതുവിജ്ഞാനത്തിലും ഗണിതത്തിലും 100ല്‍ 100ഉം നേടാന്‍ കഴിയുന്ന വിധത്തിലാണ് ഫാക്ട് ഫയലിന്റെ രൂപഘടന. കേരളം, ഇന്ത്യ, ലോകം, ചരിത്രം, ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലെ അടിസ്ഥാന വിവരങ്ങളെക്കൂടാതെ പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. സാഹിത്യം, സിനിമ, കായികം തുടങ്ങി ലാസ്റ്റ്‌ഗ്രേഡ് പരീക്ഷയ്ക്ക് അറിയേണ്ടതെല്ലാം ഹൃദിസ്ഥമാക്കാനുതകുന്നവിധത്തില്‍ ചേര്‍ത്തിരിക്കുന്നു. ഇതിനെല്ലാമുപരി 2010 ലാസ്റ്റ്‌ഗ്രേഡ് പരീക്ഷയുടെ എല്ലാ ജില്ലകളിലെയും സോള്‍വ്ഡ് പേപ്പറുകളുമുണ്ട്. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ആത്മവിശ്വാസം വര്‍ധിപ്പിക്കുവാനും തന്റെ ശക്തിയും കുറവും മനസ്സിലാക്കുന്നതിനും വേണ്ടി എട്ട് മാതൃകാ ചോദ്യപേപ്പറുകളാണ് ലാസ്റ്റ്‌ഗ്രേഡ് സൂപ്പര്‍ ഫാക്ട് ഫയലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ലാസ്റ്റ്‌ഗ്രേഡ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഏറെ ഉപയോഗപ്രദമാകും ഈ പുസ്തകം.

Click Here to know more > 

No comments:

Post a Comment