PSC Question Search

Tuesday, April 15, 2014

P.O Vacancies @ SBI : Apply Online

എസ്.ബി.ഐ. 1837 പ്രൊബേഷണറി ഓഫീസര്‌
Posted on: 12 Apr 2014

പൊതുമേഖലയിലെ മുന്നിരക്കാരായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.) പ്രൊബേഷണറി ഓഫീസര്മാരുടെ 1837 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 60 ഒഴിവുകള് വികലാംഗര്ക്കായി നീക്കിവെച്ചിട്ടുണ്ട്. www.sbi.co.in, www.statebankofindia.com എന്നീ വെബ്‌സൈറ്റുകളിലൂടെ ഓണ്‌ലൈന് വഴിയാണ് അപേക്ഷ സമര്പ്പിക്കേണ്ടത്.
യോഗ്യത: ബിരുദം/തത്തുല്യം. അവസാനവര്ഷ പരീക്ഷയെഴുതുന്നവര്ക്കും അപേക്ഷിക്കാം. ഇവര് 10.08.2014നകം ബിരുദപരീക്ഷ പാസായതിന്റെ രേഖ സമര്പ്പിക്കണം.

പ്രായം: 2130 (2014 ഏപ്രില് ഒന്നിന്). എസ്.സി./എസ്.ടി.ക്കാര്ക്ക് അഞ്ചും ഒ.ബി.സി.ക്കാര്ക്ക് മൂന്നും വികലാംഗര്ക്ക് പത്തും വര്ഷം ഉയര്ന്ന പ്രായത്തില് ഇളവ് ലഭിക്കും. വിമുക്തഭടന്മാര്ക്കും ചട്ടപ്രകാരമുള്ള ഇളവുണ്ട്.
ശമ്പളം: 16,900 - 25,700 രൂപ, മറ്റ് അലവന്‌സുകള് പുറമേ.

അപേക്ഷാഫീസ്: 500 രൂപ. എസ്.സി.,എസ്.ടി., വികലാംഗ വിഭാഗക്കാര്ക്ക് 100 രൂപ.
ഓണ്‌ലൈന് അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ഏപ്രില് 25.

എഴുത്തുപരീക്ഷ, സംഘചര്ച്ച, ഇന്റര്വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. കേരളത്തില് തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, കൊച്ചി, തൃശ്ശൂര്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര് എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്. അപേക്ഷിക്കുന്നതിനുള്ള നിര്‌ദേശങ്ങള് വെബ്‌സൈറ്റില് ലഭിക്കും.

അപേക്ഷകര്ക്ക് ഇമെയില് വിലാസം വേണം. അപേക്ഷകന്റെ ഒപ്പും പാസ്‌പോര്ട്ട് സൈസ് ഫോട്ടോയും സ്‌കാന് ചെയ്ത് അപേക്ഷയ്‌ക്കൊപ്പം അപ്ലോഡ് ചെയ്യണം.

വെബ്‌സൈറ്റില് പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിന്റെ പൂര്ണരൂപം നോക്കിയശേഷം മാത്രം അപേക്ഷിക്കുക. വെബ്‌സൈറ്റ്: www.sbi.co.in

No comments:

Post a Comment