PSC Question Search

Saturday, March 19, 2016

Current Affairs in Malayalam

ചൊവ്വയിലെ ജീവന്റെ സാന്നിധ്യം കണ്ടെത്താൻ യൂറോപ്യൻ യൂണിയനും റഷ്യയും സംയുക്തമായി നടപ്പാക്കുന്ന ദൗത്യമായ 'എക്സോമാർസ്‌ 2016' ലെ ആദ്യ ബഹിരാകാശ വാഹനമായ ട്രേസ്‌ ഗ്യാസ്‌ ഓർബിറ്റർ (TGO) കസാഖ്‌സ്ഥാനിലെ ബെയ്‌ക്കന്നൂർ കോസ്‌മോഡ്രോമിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചു. റഷ്യയുടെ പ്രോട്ടോൺ റോക്കറ്റ്‌ ഉപയോഗിച്ചായിരുന്നു വിക്ഷേപണം. 49.6 കോടി കിലോമീറ്റർ പിന്നിട്ട്‌ ഒക്ടോബറിൽ ഇത്‌ ചൊവ്വയ്ക്ക്‌ സമീപമെത്തും.

ഉത്തേജക മരുന്ന് വിവാദത്തിൽ അകപ്പെട്ട റഷ്യൻ ടെന്നീസ്‌ താരം മരിയ ഷറപ്പോവയെ യുണൈറ്റഡ്‌ നേഷൻസിന്റെ ഗുഡ്‌വിൽ അംബാസിഡർ പദവിയിൽ നിന്നും ഒഴിവാക്കി.2007ലാണ് യുഎന്നിന്റെ ഭാഗമായ യുഎന്‍ഡിപി ചെര്‍ണോബില്‍ ആണവ ദുരന്തബാധിതര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതിനായി ഷറപ്പോവയെ ഗുഡ്‌വില്‍ അംബാസിഡറായി നിയമിച്ചത്.

2016 ലെ ആബേൽ പുരസ്കാരം ബ്രിട്ടീഷ് ഗണിത ശാസ്ത്രജ്ഞനായ സർ ആൻഡ്രൂ ജോൺ വെയ്ൽസിനു ലഭിച്ചു.മൂന്നര നൂറ്റാണ്ടുകാലം ലോകത്തെ വിസ്മയിപ്പിച്ച ഫെർമയുടെ അവസാന സിദ്ധാന്തിനു (Fermat's Last Theorem) ആദ്യമായി ഉത്തരം കണ്ടെത്തിയത് വെയ്ൽസാണ്.1637 ൽ ഫ്രഞ്ച് ഗണിത ശാസ്ത്രജ്ഞനായിരുന്ന പിയർ ദ ഫെർമ പുറത്തുവിട്ട സങ്കീർണമായ ഗണിത പ്രശ്നത്തിനാണ് വെയ്ൽസ് 1994ൽ ഉത്തരം നിർവചിച്ചത്.4.57 കോടി രൂപ സമ്മാനത്തുകയുള്ള ആബേൽ പുരസ്കാരം ഗണിത ശാസ്ത്രത്തിലെ നോബൽ എന്നറിയപ്പെടുന്നു.

No comments:

Post a Comment