PSC Question Search

Friday, March 11, 2016

Milma Vacancies

മില്‍മയുടെ എറണാകുളം റീജനല്‍ കോഓപറേറ്റിവ് മില്‍ക് പ്രൊഡ്യൂസേഴ്സ് യൂനിയന്‍ ലിമിറ്റഡില്‍ (ഇ.ആര്‍.സി.എം.പി.യു) വിവിധ തസ്തികകളിലായി 81 ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളിലാണ് ഒഴിവുകള്‍. തസ്തികകളും വിശദാംശങ്ങളും:
1. പേഴ്സനല്‍ ഓഫിസര്‍ (മൂന്ന്): ബിരുദം, പേഴ്സനല്‍ മാനേജ്മെന്‍റില്‍ പി.ജി/ എം.എസ്.ഡബ്ള്യു/ പേഴ്സനല്‍ അഡ്മിനിസ്ട്രേഷനില്‍ എം.ബി.എ/ പേഴ്സനല്‍ മാനേജ്മെന്‍റില്‍ രണ്ടുവര്‍ഷത്തെ ഡിപ്ളോമ.
2. അക്കൗണ്ട്സ് ഓഫിസര്‍ (നാല്): ബിരുദം, എ.സി.എ/ഐ.സി.ഡബ്ള്യു.എ പാസും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും/ എം.കോമും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും.
3. മാര്‍ക്കറ്റിങ് ഓഫിസര്‍ (രണ്ട്): ആര്‍ട്സ്/ സയന്‍സ്/കോമേഴ്സ് വിഷയങ്ങളില്‍ ബിരുദം, മാര്‍ക്കറ്റിങ് എം.ബി.എ/ ഇര്‍മയില്‍ പി.ജി ഡിപ്ളോമ.
4. ടെക്നിക്കല്‍ സൂപ്രണ്ട് (ഡെയറി-ആറ്): ഡെയറി സയന്‍സില്‍ ഡിഗ്രി/ഡിപ്ളോമ.
5. ടെക്നിക്കല്‍ സൂപ്രണ്ട് (എന്‍ജിനീയറിങ്-ഇലക്ട്രിക്കല്‍-നാല്): ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിഗ്രി/ഡിപ്ളോമ.
6. ടെക്നിക്കല്‍ സൂപ്രണ്ട് (എന്‍ജിനീയറിങ്-മെക്കാനിക്കല്‍-ഒന്ന്): മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിഗ്രി/ഡിപ്ളോമ അല്ളെങ്കില്‍ ഡെയറി എന്‍ജിനീയറിങ് ഡിപ്ളോമ.
7. ഡെയറി കെമിസ്റ്റ്/ഡെയറി ബാക്ടീരിയോളജിസ്റ്റ് (ആറ്): ഡെയറി കെമിസ്ട്രി/ ഡെയറി മൈക്രോബയോളജി/ ഡെയറി ക്വാളിറ്റി കണ്‍ട്രോളില്‍ എം.എസ്സി അല്ളെങ്കില്‍ ക്വാളിറ്റി കണ്‍ട്രോളില്‍ പി.ജി ഡിപ്ളോമ.
8. അസിസ്റ്റന്‍റ് മാര്‍ക്കറ്റിങ് ഓഫിസര്‍ (രണ്ട്): ഉന്നത മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ പി.ജി/ കാര്‍ഷിക സര്‍വകലാശാലയുടെ കോഓപറേറ്റിവ് ആന്‍ഡ് ബാങ്കിങ് ബിരുദം.
9. മാര്‍ക്കറ്റിങ് ഓര്‍ഗനൈസര്‍ (രണ്ട്): ഉന്നത മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ പി.ജി/ കാര്‍ഷിക സര്‍വകലാശാലയുടെ കോഓപറേറ്റിവ് ആന്‍ഡ് ബാങ്കിങ് ബിരുദം.
10. ജൂനിയര്‍ സൂപ്പര്‍വൈസര്‍ (പി.ആന്‍ഡ് ഐ): ബിരുദം, കാര്‍ഷിക സര്‍വകലാശാലയില്‍നിന്ന് എച്ച്.ഡി.സി/ ബി.എസ്സി കോഓപറേറ്റിവ് ആന്‍ഡ് ബാങ്കിങ്.
11. ലാബ് അസിസ്റ്റന്‍റ് (മൂന്ന്): ബി.എസ്സി കെമിസ്ട്രി/ബയോകെമിസ്ട്രി/ മൈക്രോബയോളജി.
12. ഡ്രൈവര്‍ (ഗ്രേഡ് രണ്ട്-നാല്): എട്ടാം ക്ളാസ്, ലൈറ്റ് ആന്‍ഡ് ഹെവി മോട്ടോര്‍ ലൈസന്‍സ്.
13. ടെക്നീഷ്യന്‍ (ഇലക്ട്രീഷ്യന്‍ ഗ്രേഡ് രണ്ട്-10): 10ാംക്ളാസ്, ഇലക്ട്രിക്കല്‍/ ഇലക്ട്രീഷ്യന്‍ ഐ.ടി.ഐ.
14. ടെക്നീഷ്യന്‍ ബോയ്ലര്‍ (ഗ്രേഡ് രണ്ട്-നാല്): 10ാംക്ളാസ് ഫിറ്റര്‍ ട്രേഡില്‍ ഐ.ടി.ഐ, ബോയ്ലര്‍ അറ്റന്‍ഡന്‍റ് സര്‍ട്ടിഫറ്റ്.
15. ടെക്നീഷ്യന്‍ (ഗ്രേഡ് രണ്ട്-റഫ്രിജറേഷന്‍ ആന്‍ഡ് ഇലക്ട്രിക്കല്‍-രണ്ട്): 10ാംക്ളാസ്, ഐ.ടി.ഐ റഫ്രിജറേഷന്‍ ആന്‍ഡ് വയര്‍മാന്‍ ലൈസന്‍സ്.
16. ടെക്നീഷ്യന്‍ (ജനറല്‍ ഗ്രേഡ് രണ്ട്-ഒമ്പത്): 10ാംക്ളാസ്, ഐ.ടി.ഐ ഫിറ്റര്‍.
17. പ്ളാന്‍റ് അറ്റന്‍ഡര്‍ (ഗ്രേഡ് മൂന്ന്-16): 10ാംക്ളാസ്/ തത്തുല്യം.
പ്രായപരിധി: 18-40. എസ്.സി, എസ്.ടിക്കാര്‍ക്ക് അഞ്ചും, ഒ.ബി.സിക്കാര്‍ക്ക് മൂന്നും വര്‍ഷത്തെ ഇളവുണ്ട്.
അപേക്ഷാഫീസ്: 300 രൂപ. എസ്.സി, എസ്.ടിക്കാര്‍ക്ക് ഫീസില്ല. ഡി.ഡി ആയാണ് പണമടക്കേണ്ടത്. അവസാന തീയതി ഏപ്രില്‍ ഏഴ്.
അപേക്ഷിക്കേണ്ട വിധം: ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.  അവസാന തീയതി മാര്‍ച്ച് 28. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.ercmpu.in

No comments:

Post a Comment