അസിസ്റ്റന്റ്, കമ്പ്യൂട്ടർ അസിസ്റ്റന്റ് തസ്തികകളിൽ നിയമനം നടത്തുന്നതിനുള്ള ആദ്യ വിജ്ഞാപനം പി.എസ്.സി. തയ്യാറാക്കി. മാർച്ച് 26-ന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും. ഏപ്രിൽ-27 വരെ അപേക്ഷിക്കാനവസരമുണ്ട്. അസിസ്റ്റന്റ് പരീക്ഷ മെയ് 24-നും കമ്പ്യൂട്ടർ അസിസ്റ്റന്റ് പരീക്ഷ മെയ് 26-നും നടത്തും.
അസിസ്റ്റന്റിന് ബിരുദമാണ് യോഗ്യത. ശമ്പളം 13900-24040(പരിഷ്കരണത്തിന് മുമ്പുള്ളത്).
കമ്പ്യൂട്ടർ അസിസ്റ്റന്റിന് എസ്.എസ്.എൽ.സി. വിജയം, ടൈപ്പ് റൈറ്റിങ് ഇംഗ്ലീഷ് ഹയർ, കമ്പ്യൂട്ടർ വേഡ് പ്രോസസിങ്, ടൈപ്പ് റൈറ്റിങ് മലയാളം ലോവർ എന്നിവയാണ് യോഗ്യത. ശമ്പളം 10480-18300(പരിഷ്കരണത്തിന് മുമ്പുള്ളത്).
No comments:
Post a Comment