PSC Question Search

Sunday, April 23, 2017

Bharath Ratna Award : GK FOR LDC

ഭാരതരത്നം.

Letterszone

ഒരു ഇന്ത്യൻ പൗരനു ഇന്ത്യാ ഗവ. നൽകുന്ന ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയാണ് ഭാരതരത്നം.1954-ലാണ് ഈ ബഹുമതി നൽകാൻ തുടങ്ങിയത്‌. അരയാലിലയുടെ രൂപത്തിൽ വെങ്കലത്തിൽ തീർത്ത മെഡലിന്റെ മുഖവശത്ത് സൂര്യരൂപവും അതിനു താഴെ ദേവനാഗരി ലിപിയിൽ ഭാരതരത്ന എന്ന എഴുത്തും ഉണ്ട്. മറുവശത്ത് ദേശീയചിഹ്നം ആലേഖനം ചെയ്തിരിക്കുന്നു.

ഏറ്റവും കൂടുതല്‍ ഭാരതരത്നം ലഭിച്ചിട്ടുള്ളത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അതികായന്മാരും പ്രധാനമന്ത്രിയും രാഷ്ട്രപതിയും ആയി പ്രവര്‍ത്തിച്ച വിശിഷ്ട വ്യക്തികള്‍ക്കും ആണ് ഭാരതരത്നം കൂടുതല്‍ ലഭിച്ചത് എങ്കിലും ആദ്യത്തെ ഭാരതരത്ന പ്രഖ്യാപനത്തില്‍ മഹാത്മാഗാന്ധിയുടെ പേര് ഉണ്ടായിരുന്നില്ല.
മരണാനന്തര ബഹുമതിയായി ഭാരതരത്നം നല്‍കാനുള്ള ഭേദഗതി 1955 ല്‍ ഉള്‍പ്പെടുത്തിയെങ്കിലും ഒരിക്കലും മഹാത്മാഗാന്ധിയെ പരിഗണിച്ചില്ല. സുഭാഷ് ചന്ദ്രബോസിന് 1992 ല്‍ ഭാരതരത്നം നല്‍കിയെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ അത് റദ്ദാക്കി. ഈയൊരു അവസരത്തില്‍ മാത്രമേ ഭാരതരത്നം പിന്‍‌വലിച്ചിട്ടുള്ളത്.
വിദേശികളായ മൂന്ന് പേര്‍ക്ക് ഭാരത രത്നം നല്‍കി.
1977-79 ല് മൊറാര്ജി സര്ക്കാര് ഭാരതരത്നം സസ്പെന്ഡ് ചെയ്തു. 1980-ല് ഇന്ദിരാഗവണ്മെന്റ് തിരികെവന്നപ്പോള് പുനഃസ്ഥാപിക്കപ്പെട്ടു. ഭാരതരത്നം നല്കുന്നതിന്റെ സാധുത സുപ്രീംകോടതിയില് ചോദ്യംചെയ്യപ്പെട്ടതിനാല് 1993-96 കാലത്ത് ഈ ബഹുമതി ആര്ക്കും നല്കിയില്ല. ബഹുമതി നല്കുന്നതില് അപാക തയില്ലെന്ന് 1995-ല് കോടതി പ്രഖ്യാപിച്ചതിനെത്തുടര്ന്ന് 1997-ല് ഭാരതരത്നം പുനഃസ്ഥാപിക്കപ്പെട്ടു.
1980 ല്‍ മദര്‍ തെരേസയ്ക്കും 1987 ല്‍ അതിര്‍ത്തി ഗാന്ധിയായ ഖാന്‍ അബ്ദുള്‍ഗാഫര്‍ ഖാനും 1990 ല്‍ നെല്‍‌സണ്‍ മണ്ഡേലയ്ക്കും ഭാരതരത്നം സമ്മാനിച്ചു.
നെഹ്‌റു കുടുംബത്തില്‍ നിന്ന് മൂന്ന് പേർക്കും നെഹ്‌റുവിനും മകള്‍ ഇന്ദിരയ്ക്കും അവരുടെ മകന്‍ രാജീവ് ഗാന്ധിക്കും ഭാരതരത്നം ലഭിച്ചു.
ഇതുവരെ എട്ട് തമിഴ്നാട്ടുകാര്‍ക്കും എട്ട് യു.പിക്കാര്‍ക്കും ഭാരതരത്നം ലഭിച്ചിട്ടുണ്ട്. 2001 ന് ശേഷം 2008 ലാണ് ഭാരതരത്നം പ്രഖ്യാപിക്കുന്നത്.

1954: രാജഗോപാലാചാരി. ഭാരതരത്നം ആദ്യമായി ലഭിച്ചത്‌ ഇദ്ദേഹത്തിനാണ്. ഗാന്ധിജിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ എന്നാണ്  രാജാജി അറിയപ്പെടുന്നത്‌.
1954:സി.വി.രാമൻ. ഭാരതരത്നം ലഭിക്കുന്ന ആദ്യ ശാസ്ത്രജ്ഞൻ.

1954:ഡോ.എസ്‌.രാധാകൃഷ്ണൻ.ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായിരുന്നു ഡോ. എസ്‌. രാധാകൃഷ്ണൻ എന്ന സർവേപള്ളി രാധാകൃഷ്ണൻ ഭാരതീയ തത്ത്വചിന്ത പാശ്ചാത്യർക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നതിലും അദ്ദേഹം ശ്രദ്ധേയമായ പങ്കുവഹിച്ചു. ഇന്ത്യയുടെ രാഷ്ട്രീയ നേതൃനിരയിൽ അപൂർവ്വമായി കണ്ടുവരുന്ന ചിന്തകരുടെ ഗണത്തിലാണ്‌ അദ്ദേഹത്തിന്റെ സ്ഥാനം.

1955:ജവഹർ ലാൽ നെഹ്രു. അധികാരത്തിലിരിക്കെ ഭാരതരത്നം നേടുന്ന ആദ്യ പ്രധാനമന്ത്രി.

1955:എം.വിശ്വേശ്വരയ്യ. ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ്‌, മൈസൂർ പട്ടണത്തിന്റെ ശിൽപ്പി, എന്നിങ്ങനെ അറിയപ്പെടുന്നു.ഇദ്ദേഹത്തിന്റെ ജന്മദിനം (സെപ്റ്റംബർ-15)എൻജിനീയേഴ്സ്‌ ഡെ ആയി ആചരിക്കുന്നു.

1955:ഭഗവത്‌ ദാസ്‌. സാമൂഹ്യ പരിഷ്കർത്താവ്‌.

1957ഗോവിന്ദ്‌ വല്ലഭ്‌ പന്ത്‌ യു.പി.യിലെ ആദ്യ മുഖ്യമന്ത്രി.ഭാരതരത്നം നേടുന്ന ആദ്യ മുഖ്യമന്ത്രി.

1958:ജി.ഡി.കാർവ്വെ. വിധവാ പുനർവ്വിവാഹസഭ സ്ഥാപിച്ചു.ഭാരതരത്നം ലഭിചവരിൽ ഏറ്റവും കൂടുതൽ കാലം ജീവിചൈരുന്ന വ്യക്തി.

1961:ഡോ.ബി.സി.റോയ്‌. ഭാരതരത്നം നേടിയ ഒരേയൊരു ഡോക്ടർ.ഇദ്ദേഹത്തിന്റെ ജന്മദിനം ജൂലായ്‌-1 ഡോക്ടേഴ്സ്‌ ദിനമായി ആചരിക്കുന്നു.

1961:പുരുഷോത്തം ദാസ്‌ കണ്ഡൽ. ജാലിയൻ വാലാബാഗ്‌ കൂട്ടക്കൊലയെ ക്കുറിച്ച്‌ അന്വേഷിച്ച തലവൻ.

1962:രാജേന്ദ്രപ്രസാദ്‌. ഭാരതരത്നം കിട്ടിയ ആദ്യ രാഷ്ട്രപതി. ഏറ്റവും കൂടുതൽ വോട്ടുകൾ നേടി വിജയിച്ച രാഷ്ട്രപതി. 92.3% വോട്ടാണ് ഇദ്ദേഹം നേടിയത്‌.

1963:സക്കീർ ഹുസ്സൈൻ.ആദ്യ ന്യൂനപക്ഷ രാഷ്ട്രപതി.

1963:പാണ്ഡുരംഗ വാമന ഖാനെ.ഭാരതരത്നം ലഭിക്കുന്ന ആദ്യ മതപണ്ഡിതൻ.

1966:ലാൽ ബഹദൂർ ശാസ്ത്രി.മരണാനന്തരം ഭാരതരത്നം ലഭിച്ച ആദ്യ വ്യക്തി.സമാധാനത്തിന്റെ ആൽരൂപംഎന്നറിയപ്പെടുന്നു.
ഇന്ത്യക്ക്‌ പുറത്ത്‌ വെച്‌ മരിച്ച ആദ്യ പ്രധാനമന്ത്രി.

1971:ഇന്ദിരാഗന്ധി. ഭാരതരത്നം ലഭിക്കുന്ന ആദ്യ വനിത. അധികാരത്തിലിരിക്കെ ഭാരതരത്നം നേടുന്ന രണ്ടാമത്തെ പ്രധാനമന്ത്രി.

1975:വി.വി.ഗിരി. കേരള ഗവർണ്ണർ ആയ ശേഷം രാഷ്ട്രപതിയായ വ്യക്തി. ആദ്യ ആക്റ്റിംഗ്‌ പ്രസിഡന്റ്‌(1969). ആദ്യ അവിശ്വാസപ്രമേയം നേരിടേണ്ടി വന്ന രാഷ്ട്രപതി.

1976:കെ.കാമരാജ്‌. ഇന്ത്യൻ രാഷ്ട്രീയത്തിലെ കിംഗ്‌ മേക്കർ എന്നറിയപ്പെടുന്നു.

1980:മദർ തെരേസ. ഭാരതരത്നം ലഭിക്കുന്ന രണ്ടാമത്തെ വനിത.

1983:വിനോഭ ഭാവെ:പൗനാറിലെ സന്യാസി എന്നറിയപ്പെടുന്നു.പൗനാർ, മഹാരാഷ്ട്രയിലാണ്. സർവ്വോദയ സമാജത്തിന്റെ പിതാവ്‌. ഭൂദാനപ്രസ്ഥാനത്തിന്റെ സ്ഥാപകൻ.

1987:ഖാൻ അബ്ദുൽ ഗാഫർ ഖാൻ. അതിർത്തിഗാന്ധി എന്നറിയപ്പെടുന്നു.ആദ്യമായി ഭാരതരത്നം നേടിയ വിദേശി

1988:എം.ജി.രാമചന്ദ്രൻ.സിനിമാ രംഗത്ത്‌ നിന്ന് ഭാരതരത്നം നേടുന്ന ആദ്യ വ്യക്തി.10-വർഷം തമിഴ്‌നാട്‌ മുഖ്യമന്ത്രിയായിരുന്നു.

1990:ബി.ആർ.അംബേദ്കർ. മരണാനന്തരബഹുമതി.

1990:നെൽസൺ മണ്ടേല. ഭാരതരത്നം നേടുന്ന രണ്ടാമത്തെ വിദേശി.ഇന്ത്യൻ ഉപഭൂഖണ്ഡത്തിനു പുറത്ത്‌ നിന്നും ഭാരതരത്നം നേടുന്ന വിദേശി.

1991:രാജീവ്‌ ഗാന്ധി. കുറഞ്ഞ പ്രായത്തിൽ ഭാരതരത്നം ലഭിക്കുന്ന വ്യക്തി.

1991:സർദ്ദാർ വല്ലഭായ്‌ പട്ടേൽ

ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യയുടെ ഏകീകരണത്തിന്റെ പ്രധാന ശില്പികളിലൊരാളും ആയിരുന്ന പ്രമുഖ രാഷ്ട്രീയ സാമൂഹിക നേതാവായിരുന്നു സർദാർ വല്ലഭഭായി പട്ടേൽ. സർദാർ എന്ന പേരിൽ അദ്ദേഹം അഭിസംബോധന ചെയ്യപ്പെട്ടു.
Letterszone
1991:മൊറാർജി ദേശായി.പാകിസ്ഥാന്റെ പരമോന്നത സിവിലിയൻ ബഹുമതി നേടിയ ആദ്യ വ്യക്തി. ഭാരതരത്നം സസ്പെന്റ്‌ ചെയ്ത പ്രധാനമന്ത്രി(1977-1979).ഏറ്റവും പ്രായം കൂടിയ പ്രധാനമന്ത്രി. ട്രോളിംഗ്‌ നിരോധനം കൊണ്ടു വന്ന പ്രധാനമന്ത്രി. സമാധിസ്ഥലം-അഭയ്ഘട്ട്‌.

1992:ജെ.ആർ.ഡി.ടാറ്റ.ഭാരതരത്നം ലഭിച്ച ഒരേയൊരു വ്യവസായി.ഇന്ത്യയിലാദ്യമായി പൈലറ്റ്‌ ലൈസൻസ്‌ നേടിയ വ്യക്തി. ആദ്യമായി വിമാനം പറത്തിയ വ്യക്തി. ഇന്ത്യയിലെ ആദ്യ വിമാനകമ്പനിയായ ടാറ്റ എയർലൈൻസ്‌ സ്ഥാപിച്ചത്‌ ഇദ്ദേഹമാണ്(1932-ൽ).1953-ൽ ടാറ്റ എയർലൈസൻസ്‌ വിഭജിച്ചു.ഇന്ത്യൻ എയർലൈസൻസും എയർ ഇന്ത്യയുമായി.

1992:സത്യജിത്‌ റേ.നാലു സിവിലിയൻ ബഹുമതികളും നേടിയ ആദ്യ വ്യക്തി. ആദ്യസിനിമയായ പഥേർ പാഞ്ജാലിക്ക്‌ 21-ദേശീയ അവാർഡുകൾ കിട്ടി.

1992:മൗലാന അബ്ദുൽ കലാം ആസ ദാദ്‌.ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസമന്ത്രി. ഇദ്ദേഹത്തിന്റെ പുസ്തകമാണ്ൺ ഇന്ത്യ വിൻസ്‌ ഫ്രീഡം.

1992:സുഭാഷ്‌ ചന്ദ്രബോസ്‌. അനിതാ ബോസ്‌ ഇത്‌ നിരസിച്ചു,1997-ൽ സുപ്രീം കോടതി ഇത്‌ റദ്ദാക്കി.

1997:എ.പി.ജെ.അബ്ദുൽ കലാം.ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു. പ്രശസ്തനായ മിസൈൽ സാങ്കേതികവിദ്യാവിദഗ്ദ്ധനും എഞ്ചിനീയറുമായിരുന്നു ഇദ്ദേഹം.

1997:ഗുൽ സാരിലാൽ നന്ദ.
മുൻ ഇൻഡ്യൻ പ്രധാനമന്ത്രി
1997:അരുണാ ആസഫ്‌ അലി.ക്വിറ്റ്‌ ഇന്ത്യാ പ്രസ്ഥാനത്തിന്റെ റാണി. മരണാനന്തരം ഭാരതരത്നം ലഭിച്ച ആദ്യ വനിത. കമ്മ്യൂണിസ്റ്റ്‌ ചായ്‌വുള്ള ആദ്യ വ്യക്തി.

1998:എം.എസ്‌.സുബ്ബലക്ഷ്മി.സംഗീത ലോകത്ത്‌ നിന്നും ഭാരതരത്നം ലഭിക്കുന്ന ആദ്യ വ്യക്തി.
1998;ജയപ്രകാശ്‌ നാരായണൻ. ലോക്‌ നായക്‌ എന്നറിയപ്പെടുന്നു. സമ്പൂർണ്ണ വിപ്ലവത്തിനു ആഹ്വാനം ചെയ്ത നേതാവ്‌.

1998:സി.സുബ്രഹ്മണ്യം. ഹരിതവിപ്ലവസമയത്തെ കേന്ദ്രകൃഷിമന്ത്രി.

1999:അമർത്യാ സെൻ.1998-ൽ നോബൽ സമ്മാനം നേടി.

1999:പണ്ഡിറ്റ്‌ രവിശങ്കർ. സിതാർ മാന്ത്രികൻ (അമീർ ഖുസ്രുവാണ് സിതാർ കണ്ടുപിടിച്ചത്‌).ഭാരതരത്നം ലഭിച്ച ആദ്യ ഉപകരണ സംഗീത വിദ്ദ്വാൻ.

1999:ഗോപിനാഥ്‌ ബർദ്ദോലായ്‌. ആസമിന്റെ ആദ്യ മുഖ്യമന്ത്രി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും ഭാരതരത്നം നേടിയ ആദ്യ വ്യക്തി.

2001:ലതാ മങ്കേഷ്കർ. ഗിന്നസ്‌ ബുക്കിൽ കയറിയ പാട്ടുകാരി. മലയാളത്തിൽ 'നെല്ല്' എന്ന സിനിമയിൽ പാടി.

2001:ഉസ്താദ്‌ ബിസ്മില്ല ഖാൻ. ഷെഹനായ്‌ വിദ്ദ്വാൻ.ഇന്ത്യയുടെ നാലു സിവിലിയൻ ബഹുമതികളും കിട്ടിയ രണ്ടാമത്തെ വ്യക്തി.

2008:ഭീം സെൻ ജോഷി; പ്രശസ്ത ഹിന്ദുസ്ഥാനി ഗായകൻ.

2014:സച്ചിൻ തെൻഡുൽക്കർ,
കായികരംഗത്ത് നിന്നും ഈ അവാർഡ് ആദ്യമായി സ്വന്തമാക്കിയ ആൾ

2014:ഡോ. സി.എൻ.ആർ. റാവു
പ്രമുഖ ഭാരതീയ ശാസ്ത്രഞ്ജനാണ് ചിന്താമണി നാഗേശ രാമചന്ദ്ര റാവു എന്ന ഡോ. സി.എൻ.ആർ. റാവു. ദേശീയ ശാസ്ത്ര ഉപദേശകസമിതി അധ്യക്ഷനും ജവാഹർലാൽ നെഹ്രു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ചിന്റെ സ്ഥാപകനുമാണ്.

2015: അടൽ ബിഹാരി വാജ്പേയ്. ജവഹർലാൽ നെഹ്രുവിനു ശേഷം തുടർച്ചയായി രണ്ടു തവണ പ്രധാനമന്ത്രിയായ ആദ്യ നേതാവാണ്‌ വാജ്‌പേയി.

2015: മദൻ മോഹൻ മാളവ്യ
ലോകത്തിലെ വലിയ സർവ്വകലാശാലകളിൽ ഒന്നായ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയുടെ സ്ഥാപകനായാണ് അദ്ദേഹം കൂടുതൽ അറിയപ്പെടുക.
Letterszone

No comments:

Post a Comment