PSC Question Search

Thursday, August 29, 2013

ലോകത്തിലെ ഭരണഘടനകൾ : LDC പരീക്ഷ പരിശീലനം

ഇന്ത്യന്‍ ഭരണ ഘടനയില്‍ നിന്നും ഒട്ടേറെ ചോദ്യങ്ങള്‍ പി.എസ്.സി പരീക്ഷക്ക്‌ വരാറുണ്ട്.സ്ഥിരമായി ചോദിക്കുന്നതും ചോദിയ്ക്കാന്‍ സാധ്യത ഉള്ളതുമായ ഭരണ ഘടനയുമായി ബന്ധപെട്ട ചോദ്യങ്ങൾ .


ഇന്ത്യയിലെ പരമോന്നതമായ നിയമമാണ് ഇന്ത്യയുടെ ഭരണഘടന. രാജ്യത്തെ അടിസ്ഥാന രാഷ്ട്രീയ തത്വങ്ങളുടെ നിർവ്വചനം, ഗവൺമെന്റ് സംവിധാനത്തിന്റെ ഘടന, അധികാരങ്ങൾ, നടപടിക്രമങ്ങൾ, കർത്തവ്യങ്ങൾ, പൌരന്റെ മൌലികാവകാശങ്ങൾ, കടമകൾ, രാഷ്ട്ര ഭരണത്തിനായുള്ള നിർദ്ദേശകതത്വങ്ങൾ, മുതലായവ ഭരണഘടന മുന്നോട്ടുവെയ്ക്കുന്നു. പരമാധികാര രാഷ്ട്രങ്ങളിലെ ലിഖിത ഭരണഘടനകളിൽ വെച്ച് ഏറ്റവും വലുതാണ് ഇന്ത്യയുടെ .

Indian Constitution : Some Important Facts

ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത് "നമ്മൾ, ഭാരതത്തിലെ ജനങ്ങൾ“ എന്ന വാക്കുകളോടെയാണ്  .
ലോകത്തിലെ ലിഖിതമായ ഭരണഘടനകളിൽ ഏറ്റവും ദീർഘമായത്.
24 ഭാഗങ്ങൾ, 450-ലേറെ അനുഛേദങ്ങൾ , 12 പട്ടികകൾ
ഇന്ത്യയെ ഒരു സ്വതന്ത്ര ജനാധിപത്യ രാഷ്‌ട്രമായി പ്രഖ്യാപിക്കുന്നു.
ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും മൗലികാവകാശങ്ങൾ ഉറപ്പ്‌ നൽകുന്നു.
ഒരു ജനാധിപത്യ പ്രതിനിധിസഭയുടെ ഭരണം രൂപവത്കരിച്ചു. ജനങ്ങൾ തെരഞ്ഞെടുക്കുന്ന നിയമനിർമ്മാണസഭയിലാണ്‌ ഭരണഘടനാ ഭേദഗതികൾ അധികാരപ്പെടുത്തിയിരിക്കുന്നത്‌.
പരമാധികാരമുള്ള വ്യത്യസ്ത സംസ്ഥാനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ സാധിച്ചു.
ഇന്ത്യയെ ഒരു മതേതര രാജ്യമായി പ്രഖ്യാപിക്കുന്നു.
പ്രായപൂർത്തിയായവർക്ക്‌ (18 വയസ്സ്‌ തികഞ്ഞവർക്ക്‌) സമ്മതിദാനാവകാശം ഉറപ്പ്‌ വരുത്തുന്നു.
ഒരു സ്വതന്ത്രനീതിന്യായ വ്യവസ്‌തിഥി നിർമ്മിച്ചു.

Question Bank 

ലോകത്തിലെ ഏറ്റവും പഴക്കമുള്ള ലിഖിത ഭരണ ഘടന ----- U.S.A
ലോകത്തിലെ ഏറ്റവും ചെറിയ  ലിഖിത ഭരണ ഘടന---------U.S.A
ലോകത്തിലെ ഏറ്റവും വലിയ  ലിഖിത ഭരണ ഘടന----------India
ലോകത്തിലെ ആദ്യ ജനാധിപത്യ രാജ്യം -- Greece
ലോകത്തിലെ ഏറ്റവും പുതിയ  ജനാധിപത്യ രാജ്യം --- Bhutan

More Questions >>

No comments:

Post a Comment