തിരുവനന്തപുരം: ഓണ്‍ലൈന്‍ പരീക്ഷാ സമ്പ്രദായത്തിലേക്ക് കേരള പി. എസ്. സി പ്രവേശിക്കുന്നു. പി. എസ്. സി. യുടെ ആദ്യത്തെ ഓണ്‍ലൈന്‍ പരീക്ഷ സപ്തംബര്‍ ഏഴാം തീയതി നടക്കും. കെ. എസ്. ആര്‍. ടി. സി. യില്‍ അസിസ്റ്റന്‍റ് എന്‍ജിനീയര്‍ ( സിവില്‍ ) നിയമനത്തിനുള്ള സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്‍റ് പരീക്ഷയാണ് ഇത്. സിവില്‍ എന്‍ജിനീയറിങ്ങില്‍ ബി. ടെക് നേടിയ പട്ടികജാതി-പട്ടിക വര്‍ഗക്കാരാണ് അപേക്ഷകര്‍.
തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജാണ് പരീക്ഷാകേന്ദ്രമായി നിശ്ചയിച്ചിട്ടുള്ളത്. ഇവിടത്തെ 150-ലേറെ കമ്പ്യൂട്ടറുകള്‍ ഇതിനായി ഉപയോഗിക്കും. 214 പേര്‍ അപേക്ഷിച്ചിരുന്നെങ്കിലും 150-ഓളം പേരെയാണ് യോഗ്യരായി പി. എസ്. സി കണ്ടെത്തിയത്. ഉച്ചയ്ക്ക് 2 മുതല്‍ 3. 15 വരെയാണ് പരീക്ഷ. 100 ചോദ്യങ്ങളുള്ള ഒ.എം.ആര്‍ പരീക്ഷയാണ്.

Courtesy : http://www.mathrubhumi.com/story.php?id=375373
No comments:
Post a Comment