Subscribe this Blog

Enter your email address:

Delivered by FeedBurner

Followers

Sunday, April 30, 2017

LDC MODEL EXAM 2017

1. ബാസ്കറ്റ് ബാൾ കളിയിൽ ഒരു ടീമിൽ എത്രപേരുണ്ടാവും ?
A. 9 B. 5 C. 11 D. 7
2. താഴെ കൊടുത്തിരിക്കുന്നവരിൽ െഎ.എൻ.സി യുടെ മൂന്നാമത്തെ വനിത പ്രസിഡന്‍റ് ആരാണ്?
A. ആനിബസൻറ്  B. നെല്ലിസെൻ ഗുപ്ത  C. സരോജിനി നായിഡു   D. ഇന്ദിര ഗാന്ധി
3. രാജ്യസഭയുടെ ഇപ്പോഴത്തെ ചെയർമാൻ ആരാണ് ?
A. നജ്മ ഹെപ്ത്തുള്ള  B. മീരാകുമാർ  C. സുജാത മനോഹർ  D. ഹാമിദ് അൻസാരി 
4. ആറ്റം ബോംബിെൻറ പിതാവാരാണ് ?
A. ഒാേട്ടാഹാൻ  B. ഹോമി ജെ. ബാബ  C. എേഡ്വഡ് ടെല്ലർ  D. ഒാപ്പൺ ഹെയ്മർ
5. മേയ് 31 എന്ത് ദിനമാണ് ?
A. ഒാസോൺ ദിനം   B. വൃദ്ധ ദിനം  C. പുകയില വിരുദ്ധ ദിനം  D. ജനസംഖ്യാദിനം 
6. കേന്ദ്രമന്ത്രിസഭയിൽ അംഗമായ ആദ്യ വനിതയാര് ?
A. ഇന്ദിര ഗാന്ധി  B. വിജയലക്ഷ്മി പണ്ഡിറ്റ്  C. രാജ്കുമാരി അമൃത് കൗർ  D. സരോജിനി നായിഡു
7. ശുദ്ധമായ സ്വർണം എത്ര കാരറ്റാണ് ?
A. 22 കാരറ്റ്   B. 24 കാരറ്റ് C. 916 കാരറ്റ് D. .916 കാരറ്റ്
8. ഇന്ത്യയിൽ ഏറ്റവും പഴക്കമുള്ള പത്രം ഏതാണ് ?
A. ഹിന്ദുസ്ഥാൻ ടൈംസ്  B. മാതൃഭൂമി  C. ബോംബെ സമാചാർ  D. ടൈംസ് ഒാഫ് ഇന്ത്യ
9. ‘‘വന്ദേ മാതരം’’ -നമ്മുടെ ദേശീയ ഗീതത്തിെൻറ കർത്താവ് ആരാണ്?
A.  B. ബങ്കിംചന്ദ്ര ചാറ്റർജി B. രവീന്ദ്രനാഥ് 
ടാഗോർ  C. ഠാകുർ സിങ് D. കാളിദാസൻ
10. ‘‘ഇന്ത്യ ഇൻ ദ ന്യൂമില്ലേനിയം’’ എന്ന കൃതി രചിച്ചതാരാണ് ?
A. ശശി തരൂർ B. എ.പി.ജെ  C. നെഹ്റു  D. പി.സി. അലക്സാണ്ടർ
11. ‘ക്രോണ’ എന്നത് ഏത് രാജ്യത്തിന്‍റെ നാണയമാണ് ?
A. ഗ്രീസ്  B. ഹംഗറി  C. േനാർവേ  D. സ്പെയിൻ
12. ആരയിൽ 1857 ലെ ലഹള നയിച്ചത് ആരാണ് ?
A. ഝാൻസി റാണി  B. മൗലവി അഹമ്മദുല്ല  C. ബഹാദൂർ ഖാൻ  D. കൻവർ സിങ്
13. ബ്രിട്ടീഷ് ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് രാജ്ഞിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായത് എപ്പോൾ ?
 A.  1856 B. 1857  C. 1859  D. 1858
14. ‘ദേശീയ ദുരന്തം’ എന്ന് സുഭാഷ് ചന്ദ്രബോസ് വിശേഷിപ്പിച്ചത്?
A. 1921 ലെ മാപ്പിള ലഹള  B. 1919 ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊല  C. നാവിക കലാപം  
D. ഗാന്ധി-ഇർവിൻ ഉടമ്പടി
15. ‘ആർക്കിയോളജിക്കൽ സർവേ ഇന്ത്യ’ സ്ഥാപിച്ചതാരാണ്?
A. അലക്സാണ്ടർ കണ്ണിങ് ഹാം  B. കഴ്സൺ പ്രഭു  C. ഡൊറോസിയോ D. വില്യം ജോൺസ്
16. ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റ് സ്ഥാപിച്ചതാരാണ് ?
A. നെഹ്റു  B. കാർട്ടൂണിസ്റ്റ് ശങ്കർ  C. ജി. ശങ്കരൻ പിള്ള  D. കുമാരനാശാൻ
17. ബാങ്കുകൾ ദേശസാത്കരിച്ച പ്രധാനമന്ത്രി ആരാണ് ?
A. ഇന്ദിര ഗാന്ധി B. നെഹ്റു C. ദേശായ്  D. ലാൽ ബഹദൂർ ശാസ്ത്രി
18. 1945 ആഗസ്റ്റ് ആറിന് ഹിരോഷിമയിൽ വർഷിച്ച ബോംബിന്‍റെ പേരെന്ത് ?
A. ലിറ്റിൽ ബോയ് B. ഫാറ്റ്മാൻ C. കിങ് D. മിനിസ്റ്റർ
19. സൈന്ധവ നാഗരികതയിലെ ജനങ്ങൾക്ക് പരിചിതമല്ലാതിരുന്ന ലോഹം ?
A. െവങ്കലം B. ചെമ്പ്  C. വെള്ളി  D. ഇരുമ്പ്
20. അന്താരാഷ്ട്ര വനിത വർഷം ?
A. 1975 B. 1967 C. 1968  D. 1991
21. റിസർവ് ബാങ്ക് ഒാഫ് ഇന്ത്യ സ്ഥാപിതമായ വർഷം ?
A. 1947 B. 1935  C. 1948  D. 1939
22. ഷേർഷായുടെ യഥാർഥ പേരെന്ത് ?
A. ഫൈസി B. ബഹദൂർ C. ഖുറം D. ഫരീദ്
23. സംഗീത ഉപകരണങ്ങൾക്ക് പ്രസിദ്ധമായ സ്ഥലമേത് ?
A. സിന്ധ്രി B. മദ്രാസ് C. തഞ്ചാവൂർ D. മുംബൈ
24.‘സൈലൻറ് വാലി’ ഏത് ജില്ലയിലാണ് ?
A. പാലക്കാട്  B. ഇടുക്കി   C. പത്തനംതിട്ട  D. വയനാട്
25. ഹുയാൻ സാങ് ഇന്ത്യ സന്ദർശിച്ചത് ആരുടെ കാലഘട്ടത്തിലാണ് ?
A. ഹർഷ വർധൻ  B. സമുദ്ര ഗുപ്തൻ  
C. ചന്ദ്രഗുപ്ൻ-I  D. വിക്രമാദിത്യൻ
26. പൗരന്‍റെ മൗലിക കടമകൾ ഏത് വകുപ്പിലാണുള്ളത് ?
A. 51ാം വകുപ്പ്  B. 51-A വകുപ്പ്   C. 52ാം വകുപ്പ്  D. 57 ാം വകുപ്പ്
27. പ്രത്യുൽപാദന വ്യവസ്ഥക്ക് ആവശ്യമായ വിറ്റമിൻ ഏതാണ് ?
A. വിറ്റമിൻ-E B. വിറ്റാമിൻ A  C. വിറ്റാമിൻ K   D. വിറ്റാമിൻ C
28. ഇരുമ്പിനെ സൂചിപ്പിക്കുന്ന പ്രതീകം എന്താണ് ?
A. He B. Fe  C. Ie  D. Hg
29. 1897ലെ INC  സമ്മേളനം നടന്ന ‘അമരാവതി’ എവിടെയാണ് ?
A. മഹാരാഷ്ട്ര B. ആന്ധപ്രദേശ്  C. തെലങ്കാന  D. തമിഴ്നാട്
30. ‘മലബാർ മാന്വൽ’ രചിച്ചത് ആരാണ് ?
A. ആർതർ വെല്ലസ്ലി B. റിച്ചാർഡ് വെല്ലസ്ലി  C. കുമാരനാശാൻ  D. വില്യം ലോഗൻ
31. ശങ്കരാചാര്യർ സ്ഥാപിച്ച മഠങ്ങളിൽപെടാത്തത് ഏതാണ് ?
A. ശൃംഗേരി  B. പുരി  C. കേദാർനാഥ് D. ബദരീനാഥ്
32. ‘‘കൂനൻ കുരിശ്’’ സത്യം നടന്ന വർഷം ?
A. 1599  B. 1653  C. 1623  D. 1663
33. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്‍റെ രണ്ടാം മുസ്ലിം പ്രസിഡന്‍റാര് ?
A. ബദറുദ്ദീൻ തിയാബ്ജി  B. R.M. സയാനി   C. F. മേത്ത  D. മുഹമ്മദലി
34. വാസ്കോഡഗാമയുടെ കൂെട വന്നവരിൽ പലരും കപ്പൽ യാത്രക്കിടയിൽ മരിച്ചുപോയിരുന്നു. 
കാരണമെന്തായിരുന്നു ?
A. െഡങ്കിപ്പനി B. മലമ്പനി  C. കൊടുങ്കാറ്റ്  D. വിറ്റമിൻ ഡിയുടെ അഭാവം
35. ബംഗാൾ വിഭജനം എന്ന ആശയം ബ്രിട്ടീഷുകാർക്ക് നൽകിയ ഉദ്യോഗസ്ഥൻ ?
A. വില്യം ബേഡ്  B. കഴ്സൺ പ്രഭു  C. ലിറ്റൺ  D. റിപ്പൺ
36. പാലക്കാട് രാജാവിന്‍റെ കൊച്ചുമകനായി ജനിച്ച് കേരളത്തിലെ സാമൂഹിക പരിഷ്കർത്താവായി മാറിയ 
വ്യക്തി ?
A. സി. കേശവൻ B. കെ. കേളപ്പൻ  C. കെ.പി. കേശവമേനോൻ D. ടി.കെ. മാധവൻ
37. രാഷ്ട്രഗുരു എന്ന് അറിയപ്പെടുന്നതാര് ?
A. നവ്റോജി  B. ടാഗോർ  C. ദേവനാരായണൻ അഗ്നിഹോത്രി D. എസ്.എൻ. ബാനർജി
38. ആധുനിക കേരളത്തിൽ ഭരണം നടത്തുകയും ഫ്രഞ്ചുകാരോട് െഎക്യദാർഢ്യം പ്രഖ്യാപിക്കുകയും 
ചെയ്ത വ്യക്തി ?
A. മാർത്താണ്ഡ വർമ  B. പഴശ്ശിരാജ  C. കാർത്തിക തിരുനാൾ  D. ടിപ്പുസുൽത്താൻ 
39. കൃത്രിമമായി നിർമിച്ച ആദ്യ റബർ ഏത് ?
A. നൈലോൺ  B. ഫ്രീയോൺ C. റയോൺ D. നിയോപ്രിൻ
40. ‘മംഗൾ പാണ്ഡെ ദ റൈസിങ്’ എന്ന സിനിമ സംവിധാനം ചെയ്തതാര് ?
A. കേദൻ മേത്ത  B. കബീർ ഖാൻ  C. മീരാനായർ  D. മനോജ് ശ്യാമളൻ
41. ഇറോം ശർമിള ഏത് സംസ്ഥാനത്തെ വനിതയാണ് ?
A. സിക്കിം  B. അസം  C. അരുണാചൽ പ്രദേശ് D. മണിപ്പൂർ
42. ‘അന്നം പുണ്യം’ പദ്ധതി ആവിഷ്കരിച്ച കേരളത്തിലെ ജില്ല ?
A. തിരുവനന്തപുരം   B. കോഴിക്കോട്   C.  ആലപ്പുഴ  D. പത്തനംതിട്ട
43. എല്ലാ ജില്ലകളിലും നിർഭയ ഷെൽട്ടറുകൾ തുടങ്ങാൻ തീരുമാനിച്ച സംസ്ഥാനം ?
A. മധ്യപ്രദേശ്   B. ഉത്തർപ്രദേശ്  C. ഗുജറാത്ത്  D. കേരളം
44. കൃഷി മന്ത്രിസഭ രൂപവത്കരിച്ച ആദ്യ സംസ്ഥാനം ഏത് ?
A. ബിഹാർ B. സിക്കിം C. മധ്യപ്രദേശ് D. ഉത്തർപ്രദേശ്
45. വിള ഇൻഷുറൻസ് ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനമേതാണ് ?
A. ബിഹാർ   B. ഗുജറാത്ത്  C. സിക്കിം   D. പഞ്ചാബ്
46. 2017 ലെ ആസ്ട്രേലിയൻ ഒാപൺ ടെന്നിസ് പുരുഷ ചാമ്പ്യനാരാണ് ?
A. ദ്യോകോവിച്ച്   B. നദാൽ   C. ഫെഡറർ  D. വാവ്റിങ്ക
47. കേന്ദ്ര വനിത കമീഷൻ അധ്യക്ഷ ആരാണ് ?
A. ജയന്തി പട്നായിക്  B. റോസക്കുട്ടി   C. സിന്ധുശ്രീ  D. ലളിത കുമാരമംഗലം
48. കേന്ദ്ര മുഖ്യ വിവരാവകാശ കമീഷണർ ആര്?
A. H.L. ദത്തു  B. ജയ് ശങ്കർ   C. R.K. മാത്തൂർ   D. ബംബാവാല
49. സംസ്ഥാന ഇലക്ഷൻ കമീഷണർ ആര് ?
A. വി. ഭാസ്കരൻ   B. നളിനി നെറ്റോ   C. രാമചന്ദ്രൻ നായർ  D. വിജയാനന്ദ്
50. ‘ഗാന്ധിയൻ കമ്യൂണിസ്റ്റ്’ എന്നറിയെപ്പട്ട വ്യക്തിയാര് ?
A. K.B. മേനോൻ   B. E.M.S. നമ്പൂതിരിപ്പാട്   C. വി.ടി. ഭട്ടതിരിപ്പാട്  D. ടി.കെ. മാധവൻ
51. Antonym of reveal
A. hinter  B. hate  C. hike  D. hide
52. Before I reached the theatre the tickets .....................?
A. were sold out  B. had been sold out   C. has been sold out   D. will be sold out
53. ‘People all over the world Speak English’ is the active form of
A. English has been Spoken all over the world  B. People are Spoken by English  
C. English is Spoken all over the world   
D. English was Spoken all over the world.
54. Babu, ........ parents are both teachers, won First prize in the competetion ?
A. his  B. of whose  C. whom   D. whose
55. The terrorist blew............ the bridge
A. off  B. up  C. at   D. in
56. It ....... since eight O’ Clock this morning
A. has been raining   B. is rining   C. was raining  D. rained
57. Opposite of transparent is ?
A. observe   B. obtuse   C. opaque  
D. translucent
58. The wrongly spelt word is
A. Psyche  B. Janus  C. Appolo  D. Juno
59. IF winter comes can ....... be for behind
A. autumn  B. summer  C. the monsoons  
D. spring
60. She enjoys ....... to his stories
A. to listen  B. listens  C. listening  D. to listening
61. Which part of the following sentence is incorrect ?
A. The darkness   B. prevented us   
C. to see  D. the obstruction
62. Alladin had..... wonderful lamp
A. very   B. a   C. the  D. an
63. The synonym of enormous is
A. unsteady  B. heavy  C. huge  D. right
64. The candidate was eager .... for an interview
A. to call   B. to be called   C. for calling  D. to called
65. He neither drinks ....... smokes
A. and   B. nor  C. but  D. or
66. The match ........ this morning
A. was playing  B. is being played  C. is playing  D. playing
67. please ask......
A. whether the train is likely to be late  B. whether the train likely to be late  
C. whether the train was likely to be late  
D. whether was the train likely to be late
68. The foreigner had ..... get foot on the street when he was knocked down by a car.
A. as soon as   B. almost  C. hardly  D. no sooner
69. Every body wanted to stay longer
A. didn't they?   B. did they?  C. didn't he?  
D. did he?
70. when the minister ...... the function 
started
A. arrived  B. arrive  C. arriving  D. arrival
71. അച്ഛന് മകന്‍റെ വയസ്സിനെക്കാൾ നാലിരട്ടി വയസ്സുണ്ട്. 30 വർഷത്തിന് ശേഷം അച്ഛന്‍റെ പകുതി വയസ്സായിരിക്കും മകന്. എന്നാൽ, അച്ഛന്‍റെ ഇപ്പോഴത്തെ വയസ്സ് എത്രയാണ് ?
A. 60   B. 50  C. 48  D. 64
72. സംഖ്യാശ്രേണിയിലെ അടുത്തപദം എഴുതുക, 1, 7, 17, 31 .........
A. 47  B. 51  C. 52  D. 49
73. ROAD എന്ന വാക്ക് കോഡുപയോഗിച്ച് URDG എന്നെഴുതാം. അതേ കോഡുപയോഗിച്ച് SWAN 
എന്ന വാക്ക് എങ്ങനെ എഴുതാം ?
A. VZDQ  B. VXDQ  C. UXDQ  D. VZCP
74. ആദ്യത്തെ 15 എണ്ണൽ സംഖ്യകളുടെ തുക ...... ആണ്
A. 100  B. 110   C. 120  D. 140
75. 1 + 1/10 + 1/100 + 1/1000 എന്നതിന്‍റെ ദശാംശ രൂപം എത്രയാണ് ?
A. 1.001  B. 1.101   C. 1.111   D. 0.111
76. x + 1/x = 2 ആയാൽ x2+1/x2  ന്‍റെ വില കാണുക ?
A. 4  B. 2  C. 6  D. 8
77. അക്ഷരശ്രേണി പൂരിപ്പിക്കുക. AJS, CLU, ENN, .........
A. FOX  B. GPY  C. HQZ  D. FPZ
78. √64 = 4n ആയാൽ nന്‍റെ വില കാണുക ?
A. 1/5  B. 3/5   C. 2/5  D. 4/5
79. 90 km/hr എന്നത് എത്ര m/sec ആണ് ?
A. 25  B. 30   C. 35  D. 40
80. P ഒരു ജോലി 12 ദിവസംകൊണ്ട് തീർക്കും. അതേ ജോലി തീർക്കാൻ  Q വിന് 4 ദിവസവും Rന് 6 ദിവസവും വേണമെങ്കിൽ  P, Q, R എന്നിവർ ഒരുമിച്ച് ആ ജോലി എത്ര ദിവസം കൊണ്ട് ചെയ്ത് തീർക്കും ?
A. 2  B. 4  C. 1/2  D. 1
81. മൂന്ന് പേർ ജോലി ചെയ്ത് കിട്ടിയ പ്രതിഫലത്തിന്‍റെ 30 ശതമാനം മൂന്നാമനുള്ളതാണ്. ആകെയുള്ള പ്രതിഫലത്തിൽ പകുതി ഒന്നാമനും മൂന്നാമനും കൂടിയുള്ളതാണ്. രണ്ടാമന്‍റെ പങ്ക് 30 രൂപയാണെങ്കിൽ ഒന്നാമന്‍റെ പങ്ക് എത്രയാണ് ?
A. 50  B. 37.50   C. 30  D. 40
82. 23x5^12÷3+20 കാണുക ?
A. 51/3  B. 121   C. 91  D. 131
83. കോഴിക്കോട്ട് നിന്ന് പാലക്കാേട്ടക്ക് 45 മിനിറ്റ് ഇടവിട്ടാണ് ബസുകൾ പുറപ്പെടുന്നത്. ഒരാൾക്ക് 
അന്വേഷണ വിഭാഗത്തിൽനിന്ന് കിട്ടിയ വിവരം ഇങ്ങനെയാണ്. ‘‘ അവസാന ബസ് 15 മിനിറ്റ് മുമ്പാണ് പോയത്. അടുത്ത ബസ് 5.15ന് പുറപ്പെടും. എന്നാൽ , അന്വേഷണവിഭാഗം ആ മറുപടി നൽകിയത് എത്ര 
മണിക്കായിരുന്നു ?
A. 4.30  B. 4.15  C. 4.45  D. 5.00
84. ഒരു സിലിണ്ടറിന്‍റെ റേഡിയസ് 10 മീറ്ററും ഉന്നതി 14 മീറ്ററും ആയാൽ അതിന്‍റെ വക്രമുഖ വിസ്തീർണം എത്രയാണ് ?
A. 550  B. 960  C. 332  D. 880
85. 71/2 x 31/4 ---–71/2 x 21/4 ക്രിയ ചെയ്യുക.
A. 51/4  B. 31/4   C. 41/4  D. 71/2
86. ഏറ്റവും ചെറിയ ഭിന്നസംഖ്യ ഏതാണ് ?
A. 3/5 B. 5/0  C. 4/7  D. 7/8
87. രണ്ടു സംഖ്യകൾ 3:2 എന്ന അനുപാതത്തിലാണ്. അവയോട് നാലുവീതം കൂട്ടിയപ്പോൾ അനുപാതം 7:5 ആയാൽ ചെറിയസംഖ്യ ഏതാണ് ?
A. 8  B. 35  C. 20  D. 16
88. ഒരു സംഖ്യയുടെ 20 ശതമാനത്തിൽനിന്ന് ആ സംഖ്യയുടെ 15 ശതമാനം കുറച്ചാൽ 16 ആണെങ്കിൽ 
സംഖ്യ എത്രയാണ്?
A. 80  B. 240  C. 300  D. 320
89. (a+b)2 = (a-b)2; a=2 എങ്കിൽ b എത്രയാണ് ?
A. 0  B. 1  C. 2  D. 3
90. വ്യത്യസ്തമായ രചനയേത് ?
A. ചെമ്മീൻ  B. ഇന്ദുലേഖ  C. അവകാശികൾ  D. കാട്
91. പദങ്ങളുടെ അർഥം കാണിക്കുന്നവക്ക് പറയുന്ന പേരെന്ത് ?
A. പ്രത്യയം  B. ഗതി  C. അവ്യയം  D. പ്രകൃതി
92. ‘ജിന്ന്’ എന്ന പദം ഏത് ഭാഷയിൽനിന്നാണ് മലയാളം സ്വീകരിച്ചത് ?
A. ഫ്രഞ്ച്  B. അറബി  C. ഹിന്ദി  D. പേർഷ്യൻ
93. ‘Self help is the best help’ എന്നതിന് സമാനമായ പഴഞ്ചൊല്ല് ?
A. തനിക്ക് താനും പുരക്ക് തൂണും  B. തേടിയ വള്ളി  കാലിൽ ചുറ്റി    C. ചങ്ങാതി നന്നെങ്കിൽ കണ്ണാടി വേണ്ട   D. ആളേറെ പോകുന്നതിൽ നന്ന് താനേറെ പോവുന്നത്.
94. ‘‘കഞ്ജുബാണൻ തന്‍റെ പട്ടം കെട്ടിയ രാജ്ഞി പോലൊരു മഞ്ജുളാംഗിയിരിക്കുന്നു മതി മോഹിനി’’. അലങ്കാരം എന്ത് ?
A. ഉപമ  B. രൂപകം  C. ഉൽപ്രേക്ഷ   D. രൂപകാതിശയോക്തി
95.‘കടങ്കഥ’ എന്നത് പിരിച്ചെഴുതുന്നത് ?
A. കട+കഥ  B. കടം+കഥ  C. കട+ങ്കഥ  D. കടം+ങ്കഥ
96. കൂനുള്ള എന്നർഥം വരുന്ന വാക്ക് ഏതാണ് ?
A. മന്ധര  B. മന്തര   C. മന്ദര  D. മന്ഥര
97. താഴെ കൊടുത്തിരിക്കുന്നവയിൽ ഉത്തമപുരുഷന് ഉദാഹരണം ഏതാണ് ?
A. നീ  B. അവൾ  C. ഞാൻ  D. താങ്കൾ
98. താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രയോഗം ഏതാണ് ?
A. കേമത്വം  B. മഹത്വം  C. സ്വത്വം   D. ഭോഷത്വം
99. വെൺ + ചാമരം = വെഞ്ചാമരം. ഇവിടെ സന്ധിയേതാണ് ?
A. ലോപം   B. ആദേശം   C. ദ്വിത്വം  D. ആഗമം
100. ‘നിയോജക പ്രകാര’ത്തിന് ഉദാഹരണമേതാണ് ?
A. വരെട്ട  B. വരണം  C. വരാം  D. വരും 

Wednesday, April 26, 2017

Which is the second capital of Himachal Pradesh ?


RankMaker Software for LDC 2017 Ready for Download


what is munchausen syndrome ?

Munchausen syndrome is a psychiatricfactitious disorder wherein those affected feign disease, illness, or psychological trauma to draw attention, sympathy, or reassurance to themselves.

Sunday, April 23, 2017

Know more about Japan. LDC SPECIAL

1.   ഒസാക്ക എന്ന നഗരം ഏത് രാജ്യത്തിലാണ് ?
2.   ‘ സമുറായ് ‘എന്ന പോരാളികൾ ഏത് രാജ്യക്കാരാണ് ?
3.   സുമോ ഗുസ്തിക്ക് പ്രസിദ്ധിയാർജിച്ച രാജ്യമേത് ?
4.   ഹരാകിരി എന്ന ആത്മഹത്യാ രീതിയിലുള്ള രാജ്യം ഏത് ?
5.   ഒറിഗാമി എന്ന കടലാസുകലാരൂപം ഉത്ഭവിച്ച രാജ്യം ഏത് ?
6.   ഹിരോ ഹിതോ ചക്രവർത്തി ഭരിച്ചിരുന്ന രാജ്യമേത് ?
7.   നിപ്പോൺ എന്നറിയപ്പെടുന്ന രാജ്യമേത് ?
8.   ജൂഡോ എന്ന കായികയിനം ഉത്ഭവിച്ച രാജ്യം ഏതാണ് ?
9.   മൌണ്ട് ഫ്യുജി എന്ന അഗ്‌നിപർവതം ഏതു രാജ്യത്താണ് ?
10.  ഹോന്ശു,ക്യുഷു ,ഹോക്കൈടോ ദ്വീപുകൾ  ഏത് രാജ്യത്താണ് ?
11.  രണ്ടാം ലോകമഹായുദ്ധ കാലത്ത് ആറ്റം ബോംബ് വീണ നഗരങ്ങളായ നാഗസാക്കി,ഹിരോഷിമ എന്നിവ ഏതു രാജ്യത്താണ് ?
12.  സോണി ,സുസുകി ,നിതണ്ടോ എന്നീ പ്രശസ്ത കമ്പനികൾ ഏതു രാജ്യത്താണ് ?
13.  ‘കവാബാത്ത ‘എന്ന പ്രശസ്ത സംവിധായകൻറെ രാജ്യമേത്?
14.  ‘കബൂകി ‘കലാരൂപം ഉദ്ഭവിച്ച രാജ്യമേത്?
15.  കോച്ചി ,കോബെ എന്നീ വ്യവസായ നഗരങ്ങൾ  എവിടെയാണ്?
16.  ആദ്യമായി ഒളിമ്പിക്‌സ് നടന്ന ഏഷ്യൻ രാജ്യമേതാണ് ?
17.  ടോക്യോ തലസ്ഥാനമായ രാജ്യം ഏതാണ്?
18.   രണ്ടാം ലോക മഹായുദ്ധ കാലത്ത് ‘ടോജോ’ എന്ന പ്രധാനമന്ത്രി ഭരിച്ചിരുന്ന രാജ്യം ഏതാണ്?
19.  അക്കി ഹിതോ ചക്രവർത്തി ഏതു രാജ്യത്തിൻറെ  ഭരണതലവനാണ്?

ഉത്തരം :  ജപ്പാൻ

02
1.  സാർക്കിൻറെ ആസ്ഥാനം ഏതു രാജ്യത്താണ് ?
2.  ലോകത്തിലെ ഏക ഹിന്ദു രാഷ്ട്രം ആയിരുന്ന രാജ്യം ഏതാണ് ?
3.  ത്രികോണാകൃതിയിലുള്ള പതാക ഏതു രാജ്യത്തിനാണ് ?
4.  ബാഗ്മതി എന്ന നദി ഏതു രാജ്യത്താണ് ?
5.  ഷാ രാജാക്കന്മാർ മുന്നൂറോളം വർഷത്തോളം ഭരിച്ചിരുന്ന രാജ്യമേതാണ്?
6.  പശു ദേശീയ മൃഗമായ രാജ്യമേത് ?
7.  പ്രച്ചണ്ട ഏതു രാജ്യത്തിലെ പ്രധാന നേതാവാണ് ?
8.  എവരെസ്റ്റ് സ്ഥിതിചെയ്യുന്ന തു ഏതു രാജ്യത്താണ് ?
9.  കാത്മണ്ട് തലസ്ഥാനമായ രാജ്യം ഏതു?
10.  ഗിരിജ പ്രസാദ് കൊയ് രാള ഏതു രാജ്യത്തിലെ പ്രധാന  നേതാവാണ്?

ഉത്തരം :  നേപ്പാൾ

03

1.  ഏഷ്യയിലെ ഏറ്റവും ചെറിയ രാജ്യം ഏതാണ് ?
2.  ദിവേഹി ഏതു രാജ്യത്തിലെ സംസാര ഭാഷയാണ് ?
3.  ‘മാമൂൺ അബ്ദുൽ ഗയും ‘ എന്നയാൾ മുപ്പതു വർഷം ഭരിച്ച രാജ്യമേത് ?
4.  ലോകത്താദ്യമായി കടലിനടിയിൽ മന്ത്രിസഭയോഗം ചേർ ന്ന രാജ്യം?
5.  മറിയം റഷീദ  എന്ന ചാരക്കുറ്റം ആരോപിക്കപ്പെട്ട വനിതാ ഏതു രാജ്യക്കാരിയാണ് ?

ഉത്തരം : മാലദ്വീപ്



04

1.  ഇരുണ്ട  ഭൂഖണ്ഡം എന്നറിയപ്പെടുന്ന വൻകര ഏതാണ്?
2.  മൗറി ഷ്യസ് ഏതു വൻകരയിലാണ് ?
3.  വിക്ടോറിയ വെള്ളച്ചാട്ടം ഏതു വൻകരയിലാണ് ? ?
4.  കോംഗോ നദി ഒഴുകുന്ന വൻകuര ഏതാണ് ?
5.  മൗണ്ട് കിളിമഞ്ചാരോ ഏതു ഭൂഖണ്ഡത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ്?
6.  സഹാറ ,കാല ഹാരി എന്നീ  മരുഭൂമികൾ ഇതു വൻകരയിലാണ് സ്ഥിതിചെയ്യുന്ന ത്?
7.  കേപ് ഓഫ് ഗുഡ് ഹോപ്പ് ഏതു വൻകരയുടെ  തെക്കേ അറ്റമാണ് ?
8.  മഡ ഗാസ്‌കർ ദ്വീപ് ഏതു വന്കരയുടെ ഭാഗമാണ് ?
9.  സ്വാഹിലി ഭാഷ സംസാരിക്കപ്പെടുന്ന വൻകര ഏതാണ്?
10. കെന ത്ത് കൗ ണ്ട ഏതു ഗാന്ധി എന്ന പേരിൽ അറിയപ്പെടുന്നു ?
11.  സുഡാൻ എന്നത് ഏതു  വൻകരയിലെ ഏറ്റവും വലിയരാജ്യമാണ് ?
12.  വലിപ്പത്തിൽ രണ്ടാം സ്ഥാനത്ത് നില്ക്കുന്ന വൻകര ഏതാണ് ?
13.  നൈൽ നദി ഒഴുകുന്ന വൻകര  ഏതാണ്?
14.  ജന സംഖ്യയിൽ രണ്ടാം സ്ഥാനത്ത് നില്ക്കുന്ന വൻകര ഏത് ?

ഉത്തരം :  ആഫ്രിക്ക

05

1.  മക്ക എന്ന തീർഥാടന കേന്ദ്രം എവിടെയാണ് ?
2.  മുഹമ്മദ് നബി ജനിച്ച രാജ്യം ഏത് ?
3.  ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം ‘കിംഗ് ഫഖത്ത് ‘സ്ഥിതിചെയ്യുന്നതെവിടെ ?
4.  ജിദ്ധ  ഏതു രാജ്യത്തിലെ പ്രധാന വ്യവസായ കേന്ദ്രമാണ്?
5.  മദീന എവിടെയാണ് ?
6.  ക്രൂഡു ഓയിൽ ഏറ്റവും കൂടുതൽ ഉത്പാതിപ്പിക്കുന്ന രാജ്യം ഏത് ?
7.  ദമാം നഗരം ഏതു രാജ്യത്താണ് ?
8.  അറബ് ജനതയുടെ ജന്മ ഗേഹം എന്നറിയപ്പെടുന്ന രാജ്യം ഏത്?
9.  ലോകത്തിലെ ഏറ്റവും വലിയ രാജ കുടുംബം ഏത് രാജ്യത്താണ് ?
10.  റിയാദ് ഏതു രാജ്യത്തിൻറെ തലസ്ഥാനമാണ് ?

LDC Model Exam 2017

1. ‘സത്യമേവ ജയതേ’ എന്ന ആപ്തവാക്യം ഏത് സ്ഥാപനത്തിൻേറതാണ്?
A) ഹൈേകാടതി B) സുപ്രീംകോടതി C) രാജ്ഭവൻ D) പാർലമെൻറ്
2.  ഗ്രീനിച്ച് സമയവും ഇന്ത്യൻ സമയവും തമ്മിലുള്ള വ്യത്യാസം
A) 1 മണിക്കൂർ  B) 5.5 മണിക്കൂർ  C) 3 മണിക്കൂർ D) 7 മണിക്കൂർ
3. ആഗോള ശിശുദിനം എന്നാണ്?
A) നവംബർ 20 B) സെപ്റ്റംബർ 7  C) മാർച്ച് 8  D) നവംബർ 14
4. രണ്ടാം വട്ടമേശ സമ്മേളന സമയത്തെ ഇന്ത്യൻ വൈസ്രോയി
A) കഴ്സൺ B) വെല്ലിങ്ടൺ C) മോണിങ്ടൺ D) ലിട്ടൻ
5. ‘അഷ്ടാംഗ സംഗ്രഹം’ എന്ന കൃതി രചിച്ചതാരാണ്?
A) വാഗ്ഭടൻ B) ചരകൻ C) ധന്വന്തരി D) സുശ്രുതൻ
6. ഇന്ത്യയിൽ ആദ്യത്തെ സെൻസസ് നടന്നത് എവിടെയാണ്?
A) കൽക്കത്ത B) തിരുവിതാംകൂർ C) ഹൈദരാബാദ് D) മുസഫർപൂർ
7. ദക്ഷിണഗംഗ എന്ന് അറിയപ്പെടുന്ന നദിയേതാണ്?
A) കാവേരി B) ഗോദാവരി C) ഭാരതപ്പുഴ D) സിന്ധു
8. കേരള വനിത കമീഷൻ അധ്യക്ഷയാരാണ്?
A) സുഗതകുമാരി B) നളിനി നെറ്റോ  C) ലിലാകുറുപ്പ്  D) കെ.സി. റോസക്കുട്ടി
9. കേരളത്തിലെ ഏറ്റവും നീളംകുറഞ്ഞ ദേശീയ പാതയേതാണ്?
A) NH 966B B) NH 49 C) NH 209 D) NH 212
10.  വ്യക്തിസ്വാതന്ത്ര്യത്തിൻെറ സംരക്ഷകൻ എന്നറിയപ്പെടുന്നത്?
A) കോവാറന്‍റോ B) മാൻറമസ്  C) ഹേബിയസ് കോർപസ് D) ആമുഖം
11. യൂനിയൻ ലിസ്റ്റിൽ എത്ര വിഷയങ്ങളുണ്ട്?
A) 96 B) 90 C) 66 D) 97
12. ഇന്ത്യയിൽ പിൻകോഡ് സമ്പ്രദായം നിലവിൽവന്നതെന്നാണ്?
A) 1965 B) 1970 C) 1972 D) 1971
13. ബുദ്ധമത കൃതികൾ രചിക്കപ്പെട്ട ഭാഷ ഏതാണ്?
A) സംസ്കൃതം  B) പാലി C) അരാമിക് D) പ്രാകൃത്
14. കാപ്പിച്ചെടിയുടെ ജന്മദേശം ഏതാണ്?
A) ഇന്ത്യ B) യു.എസ്.എ C) ഇറാൻ D) എത്യോപ്യ
15. റെഡ്ക്രോസ് സൊസൈറ്റി ആസ്ഥാനം എവിടെയാണ്?
A) ഫ്രാൻസ് B) ജർമനി C) ജനീവ D) വാഷിങ്ടൺ
16. ‘ദ ഗുഡ് എർത്ത്’ എന്നത് ആരുടെ കൃതിയാണ്?
A) ഗാന്ധി B) ഹോമർ C) ഷേക്സ്പിയർ D) പേൾ എസ്. ബക്ക്
17. കേരളത്തിലെ ആദ്യത്തെ സാഹിത്യമാസിക ഏതാണ്?
A) വിദ്യാസംഗ്രഹം B) വിദ്യാവിലാസിനി  C) സത്യനാദം  D) ചിദംബരം
18.  2016ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയതാരാണ്?
A) സി. രാധാകൃഷ്ണൻ B) പുതുശ്ശേരി രാമചന്ദ്രൻ C) ശ്രീകുമാരൻ തമ്പി D) എം.പി. വീരേന്ദ്രകുമാർ.
19. നിശാഗന്ധി പുരസ്കാരം ആദ്യമായി നേടിയ വനിത?
A) മാർഗി സതി B) ബാലാമണിയമ്മ C) മൃണാളിനി സാരാഭായ് D) സുഗതകുമാരി
20.  സ്വാതന്ത്ര്യദിനത്തിൽ (1947 ആഗസ്റ്റ് 15) അറസ്റ്റ് ചെയ്യപ്പെട്ട നേതാവ്?
A) പി. കൃഷ്ണപിള്ള B) സി. കേശവൻ  C) കെ. മാധവൻ D) കെ.പി. കേശവമേനോൻ
21.  കെ.ബി. മേനോെൻറ പ്രതിമ ഇൗയിടെ അനാവരണം ചെയ്യപ്പെട്ടതെവിടെയാണ്?
A) വടകര B) കണ്ണൂർ C) തലശ്ശേരി D) പയ്യന്നൂർ
22. 2016ലെ ഗാരി സോബേഴ്സ് അവാർഡ് നേടിയതാര്?
A) ഡിവില്ലിയേഴ്സ് B) സ്മിത്ത് C) ആർ. അശ്വിൻ D) വാർണർ
23. ഇന്ത്യൻ സ്വാതന്ത്ര്യസമര നായിക രാധാദേവി ആരുടെ ഭാര്യയായിരുന്നു?
A) ലാലാ ലജ്പത്റായ് B) ബി.ജി. തിലക് C) ബിപിൻ ചന്ദ്രപാൽ D) സി.ആർ. ദാസ്
24. 1948ൽ ലിംഗ്വിസ്റ്റിക് പ്രൊവിൻസസ് കമീഷെൻറ ചെയർമാൻ ആരായിരുന്നു?
A) ഫസൽ അലി B) എസ്.കെ. ധർ C) കെ.എം. പണിക്കർ D) കെ.എൻ. പണിക്കർ
25. ഏകദിന ക്രിക്കറ്റിൽ ഒരോവറിൽ 6 പന്തും സിക്സറടിച്ച് െറക്കോഡിട്ട താരം?
A) യുവരാജ് B) രവിശാസ്ത്രി C) ഹെർഷൽ ഗിബ്സ് D) ഹെയ്ഡൻ
26. എയ്ഡ്സുമായി ബന്ധപ്പെട്ട് റെഡ്റിബൺ രൂപകൽപന ചെയ്തത്?
A) വിഷ്വൽ എയ്ഡ്സ് B) എയ്ഡ്സ് സൊസൈറ്റി C) നാഷനൽ എയ്ഡ്സ് കൺട്രോൾ സൊസൈറ്റി D) യുനസ്കോ
27. ഇൻറർനെറ്റിെൻറ പിതാവ് എന്ന് വിശേഷിപ്പിക്കുന്നത് ആരെയാണ്?
A) ബാബേജ് B) ബർണേഴ്സ്ലി C) സൈമർ ക്രേ D) വിൻറൺ സർഫ്
28. യാമിനി കൃഷ്ണമൂർത്തി ഏത് കലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
A) കുച്ചിപ്പുടി B) മോഹിനിയാട്ടം C) ഭരതനാട്യം D) കഥകളി
29. അർജുന അവാർഡ് നൽകാൻ തുടങ്ങിയ വർഷം?
A) 1955 B) 1961 C) 1971 D)1952
30. ഇന്ത്യയുടെ തലസ്ഥാനം കൽക്കത്തയിൽനിന്ന് ഡൽഹിയിലേക്ക് മാറ്റിയ വർഷം?
A) 1910 B) 1911 C) 1914 D)1912
31. ഹെർപ്പറ്റോളജി എന്ന ശാസ്ത്രശാഖ എന്തുമായി ബന്ധപ്പെട്ടതാണ്?
A) മത്സ്യങ്ങൾ B) ഉരഗങ്ങൾ C) ഷഡ്പദങ്ങൾ D) ത്വക്ക്
32. തിരുവിതാംകൂർ ക്ഷേത്രപ്രവേശനം നടന്ന വർഷം ഏതാണ്?
A) 1936 നവം.12 B) 1936 ഒക്ടോബർ 12 C) 1936 ആഗസ്റ്റ് 12 D) 1936 ജനുവരി 12
33. ഖാരിഫ് വിളക്ക് ഉദാഹരണം ഏതാണ്?
A) പുകയില B) നിലക്കടല C) പയറുവർഗങ്ങൾ D) ഗോതമ്പ്
34. ജനനവും മരണവും എത്രദിവസത്തിനുള്ളിൽ രജിസ്റ്റർ ചെയ്യണം?
A) 14  B) 30 C) 15 D) 21
35. 90% ത്തിലധികവും വനഭൂമിയായ ഇന്ത്യൻ പ്രദേശം ഏതാണ്?
A) മധ്യപ്രദേശ് B) ഉത്തർപ്രദേശ് C) അന്തമാൻ D) സിക്കിം
36. മധുരമീനാക്ഷി ക്ഷേത്രം പണികഴിപ്പിച്ച രാജവംശം ഏതാണ്?
A) പാണ്ഡ്യർ B) പല്ലവർ C) േചാളർ D) നായ്ക്കർ
37. ഉറുമ്പ് കടിക്കുേമ്പാൾ ശരീരത്തിലെത്തുന്ന ആസിഡ് ഏതാണ്?
A) സിട്രിക് B) ഫോർമിക് C) ടാർട്ടാറിക് D) അസറ്റിക്
38. ഒൗറംഗസേബിെൻറ രാജധാനിയിൽ താമസിച്ചിരുന്ന വിദേശ സഞ്ചാരി?
A) അബ്ദുൽ റസാഖ് B) മെഗസ്തനീസ് C) ബത്തൂത്ത D) നിക്കോളോ മനുച്ചി
39. കരസേനാദിനം എന്നാണ്?
A) മാർച്ച്-1 B) ഏപ്രിൽ-15 C) ജനുവരി-15 D) ഏപ്രിൽ-5
40. ഏറ്റവും കൂടുതൽ തവണ നായകനായി െറക്കോഡിട്ട ഇന്ത്യൻ സിനിമ നടൻ?
A) അമിതാഭ് ബച്ചൻ B) ഒാംപുരി C) പ്രേംനസീർ D) ചിരഞ്ജീവി
41. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏതാണ്?
A) കരൾ B) പിയൂഷഗ്രന്ഥി C) തൈറോയ്ഡ് ഗ്രന്ഥി  D) ആഗ്നേയ ഗ്രന്ഥി
42. കേരള നവോത്ഥാനത്തിൻെറ പിതാവ് ആരാണ്?
A) ശ്രീനാരായണഗുരു B) അയ്യങ്കാളി C) അപ്പച്ചൻ D) ചട്ടമ്പി സ്വാമികൾ
43. കേരളത്തിലെ ഏറ്റവും പഴയ യഹൂദപ്പള്ളി സ്ഥിതി ചെയ്യുന്നത്?
A) ശ്രീകണ്ഠാപുരം B) ചാലക്കുടി C) മട്ടാഞ്ചേരി D) നിലയ്ക്കൽ
44. കേരള നിയമസഭയിൽ പട്ടികവർഗക്കാർക്കായി എത്ര സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്?
A) 2 B) 14 C) 16 D)1
45. ഇന്ത്യയുടെ ‘വന്ദ്യ വയോധികൻ’ എന്നറിയപ്പെടുന്നത്?
A) ദാദാഭായ് നവറോജി B) എസ്.എൻ. ബാനർജി C) ഗോപാലകൃഷ്ണ ഗോഖലെ D) ബാലഗംഗാധര തിലക്
46. 2016 ൽ ആസ്ട്രേലിയൻ ഒാപൺ പുരുഷവിഭാഗം സിംഗിൾസ് കിരീടം നേടിയത്?
A) ഫെഡറർ B) മറെ C) വാവ്റിങ്ക D) േദ്യാകോവിച്ച്
47. പോൾബിന്നി എന്ന എഴുത്തുകാരൻെറ ജന്മദേശം?
A) ബ്രിട്ടൻ B) ജമൈക്ക C) അമേരിക്ക D) കാനഡ
48. പിണറായി വിജയൻ കേരളത്തിൽ മുഖ്യമന്ത്രിയായ എത്രാമത്തെ വ്യക്തിയാണ്?
A) 11 B) 12 C) 21 D) 23
49. ഇന്ത്യയിൽ ആദ്യത്തെ ഒഴുകുന്ന സോളാർ പാടം സ്ഥാപിച്ചതെവിടെയാണ്?
A) കേരളം B) മധ്യപ്രദേശ് C) പശ്ചിമബംഗാൾ D) ഗോവ
50. അഗസ്ത്യമുനിയുടെ പൂർണകായ പ്രതിമ ഏത് ജില്ലയിലാണ് ഉള്ളത്?
A) തൃശൂർ B) എറണാകുളം C) തിരുവനന്തപുരം D) കോഴിക്കോട്
51. വ്യത്യസ്തമായ പദം ഏതാണ്?
A) സ്നേഹം B) അസൂയ C) കാപട്യം D) വെറുപ്പ്
52. പെറ്റ+അമ്മ=പെറ്റമ്മ എന്നത് ഏത് സന്ധിക്ക് ഉദാഹരണമാണ്?
A) ദ്വിത്വം B) ആഗമം C) ലോപം D) ആദേശം
53. ‘ഞാൻ അറിയാതെ സത്യം പറഞ്ഞുപോയി’ എന്ന വാക്യത്തിൽ ‘പറഞ്ഞുേപായി’ എന്നത് ഏത് അനുപ്രയോഗത്തിൽപെടുന്നു?
A) കാലാനുപ്രയോഗം B) പുരാണാനുപ്രയോഗം C) ഭേദകാനുപ്രയോഗം D) അനുപ്രയോഗമല്ല
54. ‘All human rights for all’ എന്നതിെൻറ മലയാള തർജമ?
A) എല്ലാവരും മനുഷ്യാവകാശങ്ങൾക്കുവേണ്ടി നിലകൊള്ളണം B) മനുഷ്യർക്കുവേണ്ടിയുള്ളതാണ് അവകാശങ്ങൾ C) എല്ലാ അവകാശങ്ങളും മനുഷ്യനുണ്ടാക്കുന്നു D) എല്ലാ മനുഷ്യാവകാശങ്ങളും എല്ലാവർക്കും
55. താഴെ കൊടുത്തിരിക്കുന്നതിൽ ബഹുവനം അല്ലാത്തതേതാണ്?
A) മക്കൾ B) കുഞ്ഞുങ്ങൾ C) ആണുങ്ങൾ D) പെങ്ങൾ
56. ഒരേ പദങ്ങൾ ആവർത്തിക്കുേമ്പാൾ അർഥവ്യത്യാസമുണ്ടാവുന്ന അലങ്കാരം?
A) യമകം B) അനുപ്രാസം C) സ്ലേഷം D) ദ്വിതിയാക്ഷരപ്രാസം
57. മലയാളഭാഷയുടെ ഉദ്ഭവം ഏത് ഭാഷയിൽനിന്നാണ്?
A) സംസ്കൃതം B) കന്നട C) തമിഴ് D) തെലുങ്ക്
58. ശരിയായ രൂപമേത്?
A) ജേഷ്ടൻ B) ജേഷ്ഠൻ C) ജ്യേഷ്ഠൻ D) ജ്യേഷ്ടൻ
59. ‘നീലക്കുറിഞ്ഞി’ സമാസമേത്?
A) കർമധാരയൻ B) ദ്വന്ദ്വസമാസം C) ബഹുവൃഹി D) ദിഗു
60. ശരിയായ വാക്യം എഴുതുക
A) അതിനെക്കാൾ കവിഞ്ഞ ഒരു മെച്ചമൊന്നും ഇതിനില്ല B) അതിനെക്കാൾ കവിഞ്ഞ ഒരു മെച്ചം ഇതിനില്ല C) അതിനെക്കാൾ കവിഞ്ഞ ഒരു മെച്ചങ്ങൾ ഇതിനില്ല D) ശരിയില്ല
61. ഒരു സംഖ്യയുടെ 35% 140 ആയാൽ സംഖ്യ ഏതാണ്?
A) 400 B) 420 C) 350 D) 1400
62. വിട്ടുപോയത് പൂരിപ്പിക്കുക EHIL, -------, GJKN, HKLO
A) FIJN B) FJMN C) FIJM D) FIJK
63. ഒരാൾ 6 കി.മീ. കിഴക്കോട്ട് സഞ്ചരിച്ച് വലത്തോട്ട് തിരിഞ്ഞ് 4 കി.മീ. സഞ്ചരിച്ച് വീണ്ടും വലത്തോട്ട് തിരിഞ്ഞ് 9 കി.മീ. സഞ്ചരിച്ചാൽ തുടക്കത്തിൽനിന്ന് അയാൾ എത്ര കി.മീ. അകലെയാണ്?
A) 9 B) 6 C) 4 D) 5
64. 2, 5, 10, 17, 26 അടുത്ത സംഖ്യ ഏത്?
A) 35 B) 36 C) 37 D) 40
65. BANK എന്ന പദം DCPM എന്ന കോഡ് ഉപയോഗിച്ചെഴുതിയാൽ BOOK എന്ന പദം എങ്ങനെ എഴുതാം?
A) DQQM B) DPPM C) DQMQ D) NQNK
66. ഒരാൾ 35% നികുതിയടക്കം ഒരു സാധാനം 326 രൂപക്ക് വാങ്ങി. എങ്കിൽ അയാൾ കൊടുത്ത നികുതി എത്ര?
A) 84.50 B) 80.40 C) 82.40 D) 88.50
67. ഒരാൾ ബാങ്കിൽ 75,000 രൂപ നിക്ഷേപിച്ചിരിക്കുന്നു. അതിൽ 1/3 ഭാഗം ഭാര്യക്കും ബാക്കിയുള്ളതിൻെറ 60% മകനും 40% മകൾക്കും ആണെങ്കിൽ മകൾക്ക് എത്രരൂപ കിട്ടും?
A) 20,000 B) 25,000 C) 30,000 D) 15,000
68. രവിയുടെ ഒാഫിസ് വീട്ടിൽനിന്ന് 2 കി.മീ. അകലെയാണ്. അദ്ദേഹം ആദ്യത്തെ 1 കി.മീ. ദൂരം 40 കി.മീ. വേഗതയിലും പിന്നത്തെ 1 കി.മീ. ദൂരം 60 കി.മീ. വേഗതയിലും സഞ്ചരിച്ചാൽ അയാളുടെ ശരാശരി വേഗത?
A) 50 കി.മീ. B) 55 കി.മീ. C) 24 കി.മീ.  D) 48 കി.മീ.
69. റൂട്ട് 196=14 ആയാൽ റൂട്ട് 0.0196 െൻറ വില എത്രയാണ്?
A) 1.4 B) 0.14 C) 0.014 D) .44
70. 2 സംഖ്യകളിൽ ഒന്ന് മറ്റേതിനെക്കാൾ 25% കുറവും സംഖ്യകളുടെ ശരാശരി 70 ഉം ആണെങ്കിൽ അവയിൽ വലിയസംഖ്യ ഏതാണ്?
A) 60 B) 140 C) 40 D) 80
71. 400 cm2 വിസ്തീർണമുള്ള ഒരു ദീർഘചതുരത്തിൻെറ അതേ വിസ്തീർണമുള്ള ഒരു സമചതുരത്തിെൻറ ഒരുവശത്തിൻെറ നീളം എത്രയാണ്?
A) 20 B) 30 C) 25 D)16
72. 12:1/2 --^6x1/3 = എത്രയാണ്?
A) 4 B) 6 C) 22 D) 0
73. 3 സംഖ്യകളുടെ ശരാശരി 12 ഉം ആദ്യത്തെ 2 സംഖ്യകളുടെ ശരാശരി 10 ഉം അവസാന 2 സംഖ്യകളുടെ ശരാശരി 14 ഉം ആയാൽ അവയിൽ ഏറ്റവും ചെറിയ സംഖ്യ ഏത്?
A) 4 B) 7 C) 8 D) 5
74. A ഒരു ജോലി 15 ദിവസംകൊണ്ടും B അതേ ജോലി 10 ദിവസം കൊണ്ടും തീർത്താൽ 2 പേരും കൂടി ആ ജോലി എത്ര ദിവസംകൊണ്ട് ചെയ്തുതീർക്കും?
A) 6 B) 10 C) 12 D) 5
75. മകൻെറ വയസ്സിൻെറ 3 ഇരട്ടിയാണ് ഇന്ന് അച്ഛൻെറ വയസ്സ്. 5 കൊല്ലം മുമ്പ് മകെൻറ വയസ്സിൻെറ 4 ഇരട്ടിയായിരുന്നു അച്ഛെൻറ വയസ്സ്. എങ്കിൽ മകൻെറ ഇന്നത്തെ വയസ്സ് എത്രയാണ്?
A) 15 B) 20 C) 10 D)18
76. 5 മിഠായി 1 രൂപക്ക് വാങ്ങി 4 എണ്ണം 1 രൂപക്ക് വിറ്റാൽ ലാഭശതമാനം എത്രയാണ്?
A) 25 B) 20 C) 15 D) 50
77. 5 പേർ വട്ടമേശക്ക് ചുറ്റും ഇരിക്കുകയാണ്. ഹരിയുടെ വലത് വശത്ത് രണ്ടാമതായി സന്തോഷും സന്തോഷിൻെറ ഇടതുവശത്ത് മൂന്നാമതായി മണിയും മണിയുടെ വലതുവശത്ത് രണ്ടാമതായി രവിയും രവിയുടെ വലതുവശത്ത് രണ്ടാമതായി രഘുവും ഇരിക്കുന്നു. എങ്കിൽ ഹരിയുടെയും സന്തോഷിൻെറയും ഇടക്ക് ഇരിക്കുന്നതാരാണ്?
A) രഘു B) മണി C) രവി D) ഹരി
78. എങ്കിൽ x െൻറ വിലയെത്രയാണ്?
A) 2 1/4 B) 1/4 C) 1/2 D) 11/4
79. രാമു 1 മണിക്കൂർ പഠിച്ച് കഴിഞ്ഞാൽ 15 മിനിറ്റ് കളിക്കും. എന്നാൽ, 4 മണിക്കൂർ കൊണ്ട് എത്രസമയം രാമു പഠിക്കാൻ ചെലവഴിക്കും.
A) 3.15 മണിക്കൂർ B) 3.45 മണിക്കൂർ C) 3 മണിക്കൂർ D) 3.30 മണിക്കൂർ
80. 10,000 രൂപക്ക് 10% കൂട്ടുപലിശ കണക്കാക്കിയാൽ 2 വർഷത്തിന് ശേഷം ആകെ എത്രരൂപ നിക്ഷേപകന് ലഭിക്കും?
81. Correctly spelt word is
A) nursary B) nursery C) nursory D) nersery
82. Synonym of bright is
A) clever B) brave C) clear D) glamour
83. If I were a bird, I ___ fly
A) would B) will C) should D) could
84. She would not (a)/say us (b)/how old (c)/she was (d)
Which part of the sentence is incorrect?
A) a B) b C) c D) d
85. I am afraid the soup is __ cold
A) fairly B) more C) most D) rather
86. Copper is __ useful metal
A) very B) the C) a D) an
87. He asked me ___?
A) Where my book is B) where was my book C) where is my book D) where my book was
88. Meaning of ‘restive’ is ___
A) uneasy B) tranquil C) dynamic D) controlled
89. Opposite of ‘Abundance’ is __
A) scarcity B) slackness C) famine D) controlled
90. Study well, lest__
A) you will fail B) you must fail C) you should fail D) you can fail
91. I was given a book is the passive voice of
A) Someone is giving me a book B) someone has given me a book C) someone gives me a book D)
someone gave me a book
92. The riot was put__ by the police
A) down B) off C) up D) forth
93. The child__ very much since I last saw her
A) has grown B) is growing C) grows D) grew
94. Will you do it, ___
A) Will you? B) isn't it? C) can you? D) Won't you?
95. He always___ his work on time
A) has complete B) complete C) completes D) will complete
96. The elephant unlike tigers and lions ___ not eat flesh
A) does B) do C) was D) did
97. The patient was breathing ___ difficulty.
A) of B) with C) against D) on
98. How long __ the journey take?
A) is B) is going to C) will D) ago
99. The best candidate should be appointed __ the post
A) from B) to C) of  D) on
100. He__ in Trivandrum since 1980
A) was living B) lived C) is living D) has been living

LDC MODEL EXAM 2017

1. ‘സത്യമേവ ജയതേ’ എന്ന ആപ്തവാക്യം ഏത് സ്ഥാപനത്തിൻേറതാണ്?
A) ഹൈേകാടതി B) സുപ്രീംകോടതി C) രാജ്ഭവൻ D) പാർലമെൻറ്
2.  ഗ്രീനിച്ച് സമയവും ഇന്ത്യൻ സമയവും തമ്മിലുള്ള വ്യത്യാസം
A) 1 മണിക്കൂർ  B) 5.5 മണിക്കൂർ  C) 3 മണിക്കൂർ D) 7 മണിക്കൂർ
3. ആഗോള ശിശുദിനം എന്നാണ്?
A) നവംബർ 20 B) സെപ്റ്റംബർ 7  C) മാർച്ച് 8  D) നവംബർ 14
4. രണ്ടാം വട്ടമേശ സമ്മേളന സമയത്തെ ഇന്ത്യൻ വൈസ്രോയി
A) കഴ്സൺ B) വെല്ലിങ്ടൺ C) മോണിങ്ടൺ D) ലിട്ടൻ
5. ‘അഷ്ടാംഗ സംഗ്രഹം’ എന്ന കൃതി രചിച്ചതാരാണ്?
A) വാഗ്ഭടൻ B) ചരകൻ C) ധന്വന്തരി D) സുശ്രുതൻ
6. ഇന്ത്യയിൽ ആദ്യത്തെ സെൻസസ് നടന്നത് എവിടെയാണ്?
A) കൽക്കത്ത B) തിരുവിതാംകൂർ C) ഹൈദരാബാദ് D) മുസഫർപൂർ
7. ദക്ഷിണഗംഗ എന്ന് അറിയപ്പെടുന്ന നദിയേതാണ്?
A) കാവേരി B) ഗോദാവരി C) ഭാരതപ്പുഴ D) സിന്ധു
8. കേരള വനിത കമീഷൻ അധ്യക്ഷയാരാണ്?
A) സുഗതകുമാരി B) നളിനി നെറ്റോ  C) ലിലാകുറുപ്പ്  D) കെ.സി. റോസക്കുട്ടി
9. കേരളത്തിലെ ഏറ്റവും നീളംകുറഞ്ഞ ദേശീയ പാതയേതാണ്? 
A) NH 966B B) NH 49 C) NH 209 D) NH 212
10.  വ്യക്തിസ്വാതന്ത്ര്യത്തിൻെറ സംരക്ഷകൻ എന്നറിയപ്പെടുന്നത്? 
A) കോവാറന്‍റോ B) മാൻറമസ്  C) ഹേബിയസ് കോർപസ് D) ആമുഖം
11. യൂനിയൻ ലിസ്റ്റിൽ എത്ര വിഷയങ്ങളുണ്ട്?
A) 96 B) 90 C) 66 D) 97
12. ഇന്ത്യയിൽ പിൻകോഡ് സമ്പ്രദായം നിലവിൽവന്നതെന്നാണ്?
A) 1965 B) 1970 C) 1972 D) 1971
13. ബുദ്ധമത കൃതികൾ രചിക്കപ്പെട്ട ഭാഷ ഏതാണ്?
A) സംസ്കൃതം  B) പാലി C) അരാമിക് D) പ്രാകൃത്
14. കാപ്പിച്ചെടിയുടെ ജന്മദേശം ഏതാണ്?
A) ഇന്ത്യ B) യു.എസ്.എ C) ഇറാൻ D) എത്യോപ്യ


തുടരും,,,,,

Bharath Ratna Award : GK FOR LDC

ഭാരതരത്നം.

Letterszone

ഒരു ഇന്ത്യൻ പൗരനു ഇന്ത്യാ ഗവ. നൽകുന്ന ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയാണ് ഭാരതരത്നം.1954-ലാണ് ഈ ബഹുമതി നൽകാൻ തുടങ്ങിയത്‌. അരയാലിലയുടെ രൂപത്തിൽ വെങ്കലത്തിൽ തീർത്ത മെഡലിന്റെ മുഖവശത്ത് സൂര്യരൂപവും അതിനു താഴെ ദേവനാഗരി ലിപിയിൽ ഭാരതരത്ന എന്ന എഴുത്തും ഉണ്ട്. മറുവശത്ത് ദേശീയചിഹ്നം ആലേഖനം ചെയ്തിരിക്കുന്നു.

ഏറ്റവും കൂടുതല്‍ ഭാരതരത്നം ലഭിച്ചിട്ടുള്ളത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അതികായന്മാരും പ്രധാനമന്ത്രിയും രാഷ്ട്രപതിയും ആയി പ്രവര്‍ത്തിച്ച വിശിഷ്ട വ്യക്തികള്‍ക്കും ആണ് ഭാരതരത്നം കൂടുതല്‍ ലഭിച്ചത് എങ്കിലും ആദ്യത്തെ ഭാരതരത്ന പ്രഖ്യാപനത്തില്‍ മഹാത്മാഗാന്ധിയുടെ പേര് ഉണ്ടായിരുന്നില്ല.
മരണാനന്തര ബഹുമതിയായി ഭാരതരത്നം നല്‍കാനുള്ള ഭേദഗതി 1955 ല്‍ ഉള്‍പ്പെടുത്തിയെങ്കിലും ഒരിക്കലും മഹാത്മാഗാന്ധിയെ പരിഗണിച്ചില്ല. സുഭാഷ് ചന്ദ്രബോസിന് 1992 ല്‍ ഭാരതരത്നം നല്‍കിയെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ അത് റദ്ദാക്കി. ഈയൊരു അവസരത്തില്‍ മാത്രമേ ഭാരതരത്നം പിന്‍‌വലിച്ചിട്ടുള്ളത്.
വിദേശികളായ മൂന്ന് പേര്‍ക്ക് ഭാരത രത്നം നല്‍കി.
1977-79 ല് മൊറാര്ജി സര്ക്കാര് ഭാരതരത്നം സസ്പെന്ഡ് ചെയ്തു. 1980-ല് ഇന്ദിരാഗവണ്മെന്റ് തിരികെവന്നപ്പോള് പുനഃസ്ഥാപിക്കപ്പെട്ടു. ഭാരതരത്നം നല്കുന്നതിന്റെ സാധുത സുപ്രീംകോടതിയില് ചോദ്യംചെയ്യപ്പെട്ടതിനാല് 1993-96 കാലത്ത് ഈ ബഹുമതി ആര്ക്കും നല്കിയില്ല. ബഹുമതി നല്കുന്നതില് അപാക തയില്ലെന്ന് 1995-ല് കോടതി പ്രഖ്യാപിച്ചതിനെത്തുടര്ന്ന് 1997-ല് ഭാരതരത്നം പുനഃസ്ഥാപിക്കപ്പെട്ടു.
1980 ല്‍ മദര്‍ തെരേസയ്ക്കും 1987 ല്‍ അതിര്‍ത്തി ഗാന്ധിയായ ഖാന്‍ അബ്ദുള്‍ഗാഫര്‍ ഖാനും 1990 ല്‍ നെല്‍‌സണ്‍ മണ്ഡേലയ്ക്കും ഭാരതരത്നം സമ്മാനിച്ചു.
നെഹ്‌റു കുടുംബത്തില്‍ നിന്ന് മൂന്ന് പേർക്കും നെഹ്‌റുവിനും മകള്‍ ഇന്ദിരയ്ക്കും അവരുടെ മകന്‍ രാജീവ് ഗാന്ധിക്കും ഭാരതരത്നം ലഭിച്ചു.
ഇതുവരെ എട്ട് തമിഴ്നാട്ടുകാര്‍ക്കും എട്ട് യു.പിക്കാര്‍ക്കും ഭാരതരത്നം ലഭിച്ചിട്ടുണ്ട്. 2001 ന് ശേഷം 2008 ലാണ് ഭാരതരത്നം പ്രഖ്യാപിക്കുന്നത്.

1954: രാജഗോപാലാചാരി. ഭാരതരത്നം ആദ്യമായി ലഭിച്ചത്‌ ഇദ്ദേഹത്തിനാണ്. ഗാന്ധിജിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ എന്നാണ്  രാജാജി അറിയപ്പെടുന്നത്‌.
1954:സി.വി.രാമൻ. ഭാരതരത്നം ലഭിക്കുന്ന ആദ്യ ശാസ്ത്രജ്ഞൻ.

1954:ഡോ.എസ്‌.രാധാകൃഷ്ണൻ.ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായിരുന്നു ഡോ. എസ്‌. രാധാകൃഷ്ണൻ എന്ന സർവേപള്ളി രാധാകൃഷ്ണൻ ഭാരതീയ തത്ത്വചിന്ത പാശ്ചാത്യർക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നതിലും അദ്ദേഹം ശ്രദ്ധേയമായ പങ്കുവഹിച്ചു. ഇന്ത്യയുടെ രാഷ്ട്രീയ നേതൃനിരയിൽ അപൂർവ്വമായി കണ്ടുവരുന്ന ചിന്തകരുടെ ഗണത്തിലാണ്‌ അദ്ദേഹത്തിന്റെ സ്ഥാനം.

1955:ജവഹർ ലാൽ നെഹ്രു. അധികാരത്തിലിരിക്കെ ഭാരതരത്നം നേടുന്ന ആദ്യ പ്രധാനമന്ത്രി.

1955:എം.വിശ്വേശ്വരയ്യ. ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ്‌, മൈസൂർ പട്ടണത്തിന്റെ ശിൽപ്പി, എന്നിങ്ങനെ അറിയപ്പെടുന്നു.ഇദ്ദേഹത്തിന്റെ ജന്മദിനം (സെപ്റ്റംബർ-15)എൻജിനീയേഴ്സ്‌ ഡെ ആയി ആചരിക്കുന്നു.

1955:ഭഗവത്‌ ദാസ്‌. സാമൂഹ്യ പരിഷ്കർത്താവ്‌.

1957ഗോവിന്ദ്‌ വല്ലഭ്‌ പന്ത്‌ യു.പി.യിലെ ആദ്യ മുഖ്യമന്ത്രി.ഭാരതരത്നം നേടുന്ന ആദ്യ മുഖ്യമന്ത്രി.

1958:ജി.ഡി.കാർവ്വെ. വിധവാ പുനർവ്വിവാഹസഭ സ്ഥാപിച്ചു.ഭാരതരത്നം ലഭിചവരിൽ ഏറ്റവും കൂടുതൽ കാലം ജീവിചൈരുന്ന വ്യക്തി.

1961:ഡോ.ബി.സി.റോയ്‌. ഭാരതരത്നം നേടിയ ഒരേയൊരു ഡോക്ടർ.ഇദ്ദേഹത്തിന്റെ ജന്മദിനം ജൂലായ്‌-1 ഡോക്ടേഴ്സ്‌ ദിനമായി ആചരിക്കുന്നു.

1961:പുരുഷോത്തം ദാസ്‌ കണ്ഡൽ. ജാലിയൻ വാലാബാഗ്‌ കൂട്ടക്കൊലയെ ക്കുറിച്ച്‌ അന്വേഷിച്ച തലവൻ.

1962:രാജേന്ദ്രപ്രസാദ്‌. ഭാരതരത്നം കിട്ടിയ ആദ്യ രാഷ്ട്രപതി. ഏറ്റവും കൂടുതൽ വോട്ടുകൾ നേടി വിജയിച്ച രാഷ്ട്രപതി. 92.3% വോട്ടാണ് ഇദ്ദേഹം നേടിയത്‌.

1963:സക്കീർ ഹുസ്സൈൻ.ആദ്യ ന്യൂനപക്ഷ രാഷ്ട്രപതി.

1963:പാണ്ഡുരംഗ വാമന ഖാനെ.ഭാരതരത്നം ലഭിക്കുന്ന ആദ്യ മതപണ്ഡിതൻ.

1966:ലാൽ ബഹദൂർ ശാസ്ത്രി.മരണാനന്തരം ഭാരതരത്നം ലഭിച്ച ആദ്യ വ്യക്തി.സമാധാനത്തിന്റെ ആൽരൂപംഎന്നറിയപ്പെടുന്നു.
ഇന്ത്യക്ക്‌ പുറത്ത്‌ വെച്‌ മരിച്ച ആദ്യ പ്രധാനമന്ത്രി.

1971:ഇന്ദിരാഗന്ധി. ഭാരതരത്നം ലഭിക്കുന്ന ആദ്യ വനിത. അധികാരത്തിലിരിക്കെ ഭാരതരത്നം നേടുന്ന രണ്ടാമത്തെ പ്രധാനമന്ത്രി.

1975:വി.വി.ഗിരി. കേരള ഗവർണ്ണർ ആയ ശേഷം രാഷ്ട്രപതിയായ വ്യക്തി. ആദ്യ ആക്റ്റിംഗ്‌ പ്രസിഡന്റ്‌(1969). ആദ്യ അവിശ്വാസപ്രമേയം നേരിടേണ്ടി വന്ന രാഷ്ട്രപതി.

1976:കെ.കാമരാജ്‌. ഇന്ത്യൻ രാഷ്ട്രീയത്തിലെ കിംഗ്‌ മേക്കർ എന്നറിയപ്പെടുന്നു.

1980:മദർ തെരേസ. ഭാരതരത്നം ലഭിക്കുന്ന രണ്ടാമത്തെ വനിത.

1983:വിനോഭ ഭാവെ:പൗനാറിലെ സന്യാസി എന്നറിയപ്പെടുന്നു.പൗനാർ, മഹാരാഷ്ട്രയിലാണ്. സർവ്വോദയ സമാജത്തിന്റെ പിതാവ്‌. ഭൂദാനപ്രസ്ഥാനത്തിന്റെ സ്ഥാപകൻ.

1987:ഖാൻ അബ്ദുൽ ഗാഫർ ഖാൻ. അതിർത്തിഗാന്ധി എന്നറിയപ്പെടുന്നു.ആദ്യമായി ഭാരതരത്നം നേടിയ വിദേശി

1988:എം.ജി.രാമചന്ദ്രൻ.സിനിമാ രംഗത്ത്‌ നിന്ന് ഭാരതരത്നം നേടുന്ന ആദ്യ വ്യക്തി.10-വർഷം തമിഴ്‌നാട്‌ മുഖ്യമന്ത്രിയായിരുന്നു.

1990:ബി.ആർ.അംബേദ്കർ. മരണാനന്തരബഹുമതി.

1990:നെൽസൺ മണ്ടേല. ഭാരതരത്നം നേടുന്ന രണ്ടാമത്തെ വിദേശി.ഇന്ത്യൻ ഉപഭൂഖണ്ഡത്തിനു പുറത്ത്‌ നിന്നും ഭാരതരത്നം നേടുന്ന വിദേശി.

1991:രാജീവ്‌ ഗാന്ധി. കുറഞ്ഞ പ്രായത്തിൽ ഭാരതരത്നം ലഭിക്കുന്ന വ്യക്തി.

1991:സർദ്ദാർ വല്ലഭായ്‌ പട്ടേൽ

ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യയുടെ ഏകീകരണത്തിന്റെ പ്രധാന ശില്പികളിലൊരാളും ആയിരുന്ന പ്രമുഖ രാഷ്ട്രീയ സാമൂഹിക നേതാവായിരുന്നു സർദാർ വല്ലഭഭായി പട്ടേൽ. സർദാർ എന്ന പേരിൽ അദ്ദേഹം അഭിസംബോധന ചെയ്യപ്പെട്ടു.
Letterszone
1991:മൊറാർജി ദേശായി.പാകിസ്ഥാന്റെ പരമോന്നത സിവിലിയൻ ബഹുമതി നേടിയ ആദ്യ വ്യക്തി. ഭാരതരത്നം സസ്പെന്റ്‌ ചെയ്ത പ്രധാനമന്ത്രി(1977-1979).ഏറ്റവും പ്രായം കൂടിയ പ്രധാനമന്ത്രി. ട്രോളിംഗ്‌ നിരോധനം കൊണ്ടു വന്ന പ്രധാനമന്ത്രി. സമാധിസ്ഥലം-അഭയ്ഘട്ട്‌.

1992:ജെ.ആർ.ഡി.ടാറ്റ.ഭാരതരത്നം ലഭിച്ച ഒരേയൊരു വ്യവസായി.ഇന്ത്യയിലാദ്യമായി പൈലറ്റ്‌ ലൈസൻസ്‌ നേടിയ വ്യക്തി. ആദ്യമായി വിമാനം പറത്തിയ വ്യക്തി. ഇന്ത്യയിലെ ആദ്യ വിമാനകമ്പനിയായ ടാറ്റ എയർലൈൻസ്‌ സ്ഥാപിച്ചത്‌ ഇദ്ദേഹമാണ്(1932-ൽ).1953-ൽ ടാറ്റ എയർലൈസൻസ്‌ വിഭജിച്ചു.ഇന്ത്യൻ എയർലൈസൻസും എയർ ഇന്ത്യയുമായി.

1992:സത്യജിത്‌ റേ.നാലു സിവിലിയൻ ബഹുമതികളും നേടിയ ആദ്യ വ്യക്തി. ആദ്യസിനിമയായ പഥേർ പാഞ്ജാലിക്ക്‌ 21-ദേശീയ അവാർഡുകൾ കിട്ടി.

1992:മൗലാന അബ്ദുൽ കലാം ആസ ദാദ്‌.ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസമന്ത്രി. ഇദ്ദേഹത്തിന്റെ പുസ്തകമാണ്ൺ ഇന്ത്യ വിൻസ്‌ ഫ്രീഡം.

1992:സുഭാഷ്‌ ചന്ദ്രബോസ്‌. അനിതാ ബോസ്‌ ഇത്‌ നിരസിച്ചു,1997-ൽ സുപ്രീം കോടതി ഇത്‌ റദ്ദാക്കി.

1997:എ.പി.ജെ.അബ്ദുൽ കലാം.ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു. പ്രശസ്തനായ മിസൈൽ സാങ്കേതികവിദ്യാവിദഗ്ദ്ധനും എഞ്ചിനീയറുമായിരുന്നു ഇദ്ദേഹം.

1997:ഗുൽ സാരിലാൽ നന്ദ.
മുൻ ഇൻഡ്യൻ പ്രധാനമന്ത്രി
1997:അരുണാ ആസഫ്‌ അലി.ക്വിറ്റ്‌ ഇന്ത്യാ പ്രസ്ഥാനത്തിന്റെ റാണി. മരണാനന്തരം ഭാരതരത്നം ലഭിച്ച ആദ്യ വനിത. കമ്മ്യൂണിസ്റ്റ്‌ ചായ്‌വുള്ള ആദ്യ വ്യക്തി.

1998:എം.എസ്‌.സുബ്ബലക്ഷ്മി.സംഗീത ലോകത്ത്‌ നിന്നും ഭാരതരത്നം ലഭിക്കുന്ന ആദ്യ വ്യക്തി.
1998;ജയപ്രകാശ്‌ നാരായണൻ. ലോക്‌ നായക്‌ എന്നറിയപ്പെടുന്നു. സമ്പൂർണ്ണ വിപ്ലവത്തിനു ആഹ്വാനം ചെയ്ത നേതാവ്‌.

1998:സി.സുബ്രഹ്മണ്യം. ഹരിതവിപ്ലവസമയത്തെ കേന്ദ്രകൃഷിമന്ത്രി.

1999:അമർത്യാ സെൻ.1998-ൽ നോബൽ സമ്മാനം നേടി.

1999:പണ്ഡിറ്റ്‌ രവിശങ്കർ. സിതാർ മാന്ത്രികൻ (അമീർ ഖുസ്രുവാണ് സിതാർ കണ്ടുപിടിച്ചത്‌).ഭാരതരത്നം ലഭിച്ച ആദ്യ ഉപകരണ സംഗീത വിദ്ദ്വാൻ.

1999:ഗോപിനാഥ്‌ ബർദ്ദോലായ്‌. ആസമിന്റെ ആദ്യ മുഖ്യമന്ത്രി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും ഭാരതരത്നം നേടിയ ആദ്യ വ്യക്തി.

2001:ലതാ മങ്കേഷ്കർ. ഗിന്നസ്‌ ബുക്കിൽ കയറിയ പാട്ടുകാരി. മലയാളത്തിൽ 'നെല്ല്' എന്ന സിനിമയിൽ പാടി.

2001:ഉസ്താദ്‌ ബിസ്മില്ല ഖാൻ. ഷെഹനായ്‌ വിദ്ദ്വാൻ.ഇന്ത്യയുടെ നാലു സിവിലിയൻ ബഹുമതികളും കിട്ടിയ രണ്ടാമത്തെ വ്യക്തി.

2008:ഭീം സെൻ ജോഷി; പ്രശസ്ത ഹിന്ദുസ്ഥാനി ഗായകൻ.

2014:സച്ചിൻ തെൻഡുൽക്കർ,
കായികരംഗത്ത് നിന്നും ഈ അവാർഡ് ആദ്യമായി സ്വന്തമാക്കിയ ആൾ

2014:ഡോ. സി.എൻ.ആർ. റാവു
പ്രമുഖ ഭാരതീയ ശാസ്ത്രഞ്ജനാണ് ചിന്താമണി നാഗേശ രാമചന്ദ്ര റാവു എന്ന ഡോ. സി.എൻ.ആർ. റാവു. ദേശീയ ശാസ്ത്ര ഉപദേശകസമിതി അധ്യക്ഷനും ജവാഹർലാൽ നെഹ്രു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ചിന്റെ സ്ഥാപകനുമാണ്.

2015: അടൽ ബിഹാരി വാജ്പേയ്. ജവഹർലാൽ നെഹ്രുവിനു ശേഷം തുടർച്ചയായി രണ്ടു തവണ പ്രധാനമന്ത്രിയായ ആദ്യ നേതാവാണ്‌ വാജ്‌പേയി.

2015: മദൻ മോഹൻ മാളവ്യ
ലോകത്തിലെ വലിയ സർവ്വകലാശാലകളിൽ ഒന്നായ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയുടെ സ്ഥാപകനായാണ് അദ്ദേഹം കൂടുതൽ അറിയപ്പെടുക.
Letterszone

Total Pageviews

Disclaimer : Blog Policies

This blog publishes various general knowledge. errors and omissions expected. The Knowledge documents in this blog meant only to increase the general awareness of the readers. If any of the information available on this blog violates or infringes any of your copyright protection, leave a comment . This blog makes no representations as to accuracy, completeness, correctness or validity of any information on this site and will not be liable for any errors, or delays in this information. The information contained in this blog is subject to change without notice. You may use contents in this blog only for personal use. Reproduction and republishing of any contents from here to any other websites or blogs is strictly prohibited.